പിഷാരികാവിൽ സീവേജ് ട്രീറ്റ് മെൻ്റ് പ്ലാൻ്റ് ഒരുങ്ങുന്നു

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിലും ചുറ്റിലുമുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ദേവസ്വം നിർമ്മിക്കുന്ന 20 കെ.എൽ.ഡി ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവൃത്തി ഉദ്ഘാടനം കാനത്തിൽ ജമീല നിർവ്വഹിച്ചു. ക്ഷേത്രത്തിലെ കംഫർട്ട് സ്റ്റേഷൻ, ഊട്ടുപുര, നാലമ്പലം എന്നിവടങ്ങളിലെ ദ്രവ മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും സംസ്കരിക്കാൻ ഉതകുന്ന മാലിന്യ സംസ്കരണ പ്ലാൻറും ബയോഗ്യാസ് പ്ലാന്റുമാണ് ഇതിന്റെ ഭാഗമായി നിർമ്മിക്കുന്നത്.
.

നിർമ്മാണം പൂർത്തിയാവുന്നതോടെ പിഷാരികാവിന്റെ ചുറ്റിലും കാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരമാവും. രണ്ട് കോടിയോളം രൂപ വകയിരുത്തിയ പ്ലാൻറിന്റെ നിർമ്മാണം സർക്കാറിന്റെ അക്രഡിറ്റ് ഏജൻസിയായ ഇൻഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററാണ് ഏറ്റെടുത്തിട്ടുള്ളത്. ക്ഷേത്ര പരിസരത്ത് നടന്ന ശിലാസ്ഥാപന ചടങ്ങിൽ പിഷാരികാവ് ദേവസ്വം ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
.

മലബാർ ദേവസ്വം കമ്മീഷണർ ടി.സി. ബിജു മുഖ്യാതിഥിയായിരുന്നു. ട്രസ്റ്റി ബോർഡംഗങ്ങളായ കീഴയിൽ ബാലൻ നായർ, വാഴയിൽ ബാലൻ നായർ, എരോത്ത് അപ്പുക്കുട്ടി നായർ, സി.ഉണ്ണിക്കൃഷ്ണൻ, ടി.ശ്രീപുത്രൻ, എം.ബാലകൃഷ്ണൻ, പി.പി. രാധാകൃഷ്ണൻ, അസി.കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ, മാനേജർ വി.പി. ഭാസ്കരൻ, പ്രൊജക്ട് എൻജിനീയർ എം. നാസർ, കെ കെ.കെ. രാകേഷ്, പി.സി. അനിൽ കുമാർ എന്നിവർ സംസാരിച്ചു.
