KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം; 75 പവൻ സ്വര്‍ണം കവർന്നു

കണ്ണൂർ: കണ്ണൂർ പെരുമ്പയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 75 പവൻ സ്വര്‍ണം കവർന്നു. പെരുമ്പ സ്വദേശി റഫീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. റഫീഖിന്‍റെ ഭാര്യയും മക്കളും റഫീഖിന്‍റെ സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനും അമ്മയും ചികിത്സയ്ക്കായി വീട്ടില്‍ നിന്ന് മാറിനിന്ന സമയമായിരുന്നു. വീടിന്‍റെ മുൻവാതില്‍ തകര്‍ത്താണ് കവര്‍ച്ചക്കാര്‍ കയറിയിട്ടുള്ളത്.

സ്വര്‍ണം അടങ്ങുന്ന കവര്‍ താഴത്തെ നിലയില്‍ ഒരു അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഈ കവര്‍ അങ്ങനെ തന്നെ എടുത്ത് വീടിന്‍റെ പുറത്ത് കൊണ്ടുപോയി കൊട്ടി, ആവശ്യമുള്ളത് തെരഞ്ഞെടുക്കുകയാണ് കവര്‍ച്ചക്കാര്‍ ചെയ്തിട്ടുള്ളത്. വീടിന്‍റെ വാതില്‍ തകര്‍ക്കാനുപയോഗിച്ചതെന്ന് കരുതുന്ന കത്തിയും കമ്പിപ്പാരയുമെല്ലാം ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Share news