കൊയിലാണ്ടിയിൽ ചെങ്ങോട്ടുകാവ് സ്വദേശി ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: ട്രെയിൻ തട്ടി മരണപ്പെട്ടു. കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ 56 വയസ്സുകാരൻ ട്രെയിൽ തട്ടിമരിച്ചു. ചെങ്ങോട്ടുകാവ് ഞാണംപൊയിൽ വാലിയിൽ വിശ്വനാഥൻ (56) ആണ് മരിച്ചത്. രാത്രി 8 മണിയോടുകൂടിയാണ് സംഭവം.

സ്റ്റേഷനിലെ രണ്ടാമത്തെ ട്രാക്കിലൂടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

