മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൽ പരിക്കേറ്റവർക്കായി സഹായ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൽ പരിക്കേറ്റവരെ സഹായിക്കാനായി നാടാകെ കൈകോർക്കുന്നു, ഇതിനായി സഹായ കമ്മിറ്റി രൂപീകരിച്ചു. ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ നാടിനെയാകെ തീരാദുഃഖത്തിലാഴ്ത്തി മൂന്ന് പേർ ദാരുണമായി മരണപ്പെടുകയും, ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയു കയുമുണ്ടായല്ലൊ. ഇതിൽ ഇരുപതിനടുത്ത് ആളുകൾക്ക് സാരമായി പരിക്കേൽക്കുകയുണ്ടായി. ഇവരിൽ ഭൂരിഭാഗവും സാമ്പത്തികമായി വളരെ പിന്നോക്കവുമാണ്. മാസങ്ങളോളം നീണ്ടു നിൽക്കുന്ന തുടർ ചികിത്സ അനിവാര്യമായ ഈ കുടുംബങ്ങളെ ഒരേ മനസ്സായി നമുക്ക് ചേർത്ത് പിടിക്കേണ്ടതുണ്ട്.
.

.
അതിനായി ദേവസ്വം ബോർഡിന്റെ അനുവാദത്തോടെ നിലവിലെ ട്രസ്റ്റി ബോർഡ് ചെയർമാൻ LG ഷെനിറ്റ് ചെയർമാനായും, ട്രസ്‌റ്റി മെമ്പർ ബ്രിജേഷ് എസ് കൺവീനറായും എക്സിക്യുട്ടീവ് ഓഫീസർ ട്രഷററായും വാർഡ് കൗൺസിലന്മാർ രക്ഷാധികാരികളായും ‘ശ്രീ മണക്കുളങ്ങര ക്ഷേത്ര സഹായ നിധി’ എന്ന പേരിൽ സുമനസുകളിൽ നിന്നും കഴിയാവുന്ന സഹായങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ച വിവരം സ്നേഹപൂർവ്വം പൊതുജനങ്ങളെ അറിയിക്കുന്നു.
.

.
ഇതിനായി ട്രഷററുടെയും കൺവീനറുടെയും പേരിൽ കേരള ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്തിരിക്കുകയാണ്. ദുരന്തത്തിൽ പെട്ടുപോയ പ്രിയപ്പെട്ടവരെ ചേർത്ത് പിടിക്കാൻ ചെയർമാൻ നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്.
കേരള ബാങ്ക്
കൊയിലാണ്ടി ബ്രാഞ്ച്.
A/C No. 163512801260137
IFSC: KSBK0001635
