താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ

താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഇന്നലെ രാത്രി ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ ഹാജരാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയക്കും.

താമരശ്ശേരിയിൽ നിന്നും ഒരാഴ്ച മുമ്പ് കാണാതായ പെൺകുട്ടിയെ ബന്ധുവായ യുവാവിനൊപ്പം ഇന്നലെ പുലർച്ചെയാണ് ബംഗളുരുവിൽ നിന്ന് കണ്ടെത്തിയത്. ഇതേ കുട്ടിയെ കൂട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച കേസിൽ മുമ്പ് പോക്സോ പ്രകാരം ഇയാൾ റിമന്റിലായിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതി പരാതി പിൻവലിക്കണമെന്നാവശ്യപെട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പരാതിയിൽ പറയുന്നത്.

