എഡിഎമ്മിന്റെ മരണത്തിൽ കളക്ടറോട് പ്രാഥമിക റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്; മന്ത്രി കെ രാജൻ

കണ്ണൂര്‍ മുന്‍ എഡിഎം മരണത്തില്‍ ജില്ലാ കളക്ടറോട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജന് പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണം വ്യക്തിപരമായും ദുഃഖം ഉണ്ടാകുന്നു. മോശപ്പെട്ട ഒരു പരാതി ഇതേ വരെ ലഭിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലകലക്ടറോട് പ്രാഥമിക അന്വേഷണം നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
