ചിക്കൻപോക്‌സിൻറെ പുതിയ വകഭേദമായ ക്ലേഡ് 9 ഇന്ത്യയിൽ കണ്ടെത്തി

ചിക്കൻപോക്‌സിൻറെ പുതിയ വകഭേദമായ ക്ലേഡ് 9 ഇന്ത്യയിൽ കണ്ടെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി)യാണ് കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്ലേഡ് 1, ക്ലേഡ് 5 എന്നീ വൈറസുകൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. അതേസമയം ക്ലേഡ് 9 അടുത്തിടെയാണ് കണ്ടെത്തിയത്. പ്രതിരോധ കുത്തിവയ്പ്പാണ് വെെറസ് പിടിപെടുന്നത് തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാർഗം എന്ന് പറയുന്നത്. കൈകൾ ഇടയ്ക്കിടെ കഴുകാനും നല്ല ശുചിത്വം പാലിക്കാനും വിദഗ്ധർ നിർദ്ദേശിക്കുന്നു.

പഠനത്തിൻറെ ഫലങ്ങൾ സെപ്റ്റംബർ 6ന് ആനൽസ് ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ക്ലേഡ് 9 കണ്ടെത്തുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ‘വരിസെല്ല സോസ്റ്റർ വൈറസ്’ ഒരു ഹെർപ്പസ് വൈറസ് ആണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഈ വൈറസ് എയറോസോളുകൾ, തുള്ളികൾ, അല്ലെങ്കിൽ ശ്വാസകോശ സ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെ പടരുന്നു.

മുതിർന്നവരിൽ വരിസെല്ല സോസ്റ്റർ വൈറസ്’ കൂടുതൽ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെങ്കിലും ഇത് ചെറുപ്പക്കാരിലാണ് കൂടുതലായി രോഗം കാണുന്നത്. നവജാതശിശുക്കൾക്കും രോഗപ്രതിരോധ ശേഷി കുറവുള്ളവരിലും ഇത് കൂടുതൽ ഗുരുതരമാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. തടിപ്പ്, ചുണങ്ങു, പനി, വിശപ്പില്ലായ്മ, തലവേദന, ക്ഷീണം, മൊത്തത്തിലുള്ള ആരോഗ്യക്കുറവ് എന്നിവയാണ് ചിക്കൻ-പോക്‌സ് ക്ലേഡ് 9 ൻറെ ലക്ഷണങ്ങൾ.

ചിക്കൻപോക്സ് രോഗികൾക്ക് വൈറസ് ബാധിച്ച് 2-3 ആഴ്ചകൾക്ക് ശേഷമാണ് ശരീരത്തിൽ തടിപ്പ് കാണപ്പെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ രോഗിക്ക് പനി, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം. രണ്ടാഴ്ചയോളം ഇത് നീണ്ടുനിന്നേക്കാം. ചുണങ്ങു പലപ്പോഴും മുഖക്കുരു ആയി പ്രത്യക്ഷപ്പെടുകയും വൈറസ് സമ്പർക്കം കഴിഞ്ഞ് 2-3 ആഴ്ചകൾക്ക് ശേഷം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

ക്ലേഡ് 9 ഉം അതിൻറെ മുമ്പത്തെ വകഭേദങ്ങളായ ക്ലേഡ് 1 ഉം ക്ലേഡ് 5 ഉം തമ്മിലുള്ള അണുബാധയുടെ തീവ്രതയിൽ ഒരു വ്യത്യാസവും സ്പെഷ്യലിസ്റ്റുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതിരോധ കുത്തിവയ്പ്പാണ് വെെറസ് പിടിപെടുന്നത് തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാർഗം എന്ന് പറയുന്നത്.
കൈകൾ ഇടയ്ക്കിടെ കഴുകാനും നല്ല ശുചിത്വം പാലിക്കാനും വിദഗ്ധർ നിർദ്ദേശിക്കുന്നു. വാക്സിനേഷൻ എടുക്കുക എന്നതാണ് ചിക്കൻപോക്സ് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം. ശുചിത്വം പാലിക്കുന്നതും വളരെ പ്രധാനമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ദിവസവും കൈകൾ വൃത്തിയായി കഴുകുക.
