കൊയിലാണ്ടി വലിയമങ്ങാട് സ്വദേശിയെ കടൽതീരത്ത് മരിച്ചനിലയിൽ കണ്ടെത്തി

.
കൊയിലാണ്ടി വലിയമങ്ങാട് സ്വദേശിയെ ഏഴുകുടിക്കൽ ബീച്ചിൽ മരിച്ചനിലയിൽ കണ്ടെത്തി. വലിയമങ്ങാട് പുതിയ പുരയിൽ രവീന്ദ്രൻ്റെ മകൻ രാജേഷ് (52) നെയാണ് ഏഴുകുടിക്കൽ ക്ഷേത്രത്തിനു സമീപം ബീച്ചിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കടലിൽ ചാടിയതാണോ അബദ്ധത്തിൽ പറ്റിയതാണോ എന്നറിവായിട്ടില്ല.

കൊയിലാണ്ടി പോലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം താലൂക്കാശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും. അമ്മ: ശ്യാമള. ഭാര്യ: ധനലക്ഷ്മി. മകൻ: ശ്യംജിത്ത്.
Advertisements

