ഡൽഹിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

കൊയിലാണ്ടി: ഡൽഹി മിലിറ്ററി ക്വാർട്ടേഴ്സ് കെട്ടിടത്തിന് മുകളിൽ നിന്നും ഫോൺ വിളിക്കുന്നതിനിടെ താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി ഹെൽത്ത് സെൻ്ററിനു സമീപം (ഇല്ലത്ത് കാവ്) തവളകുളംകുനി ‘ഹരിചന്ദന’ത്തിൽ സജിത്ത് (43) ആണ് മരിച്ചത്. (ഉത്തർ പ്രദേശ് ഗാസിയാബാദ് ഡി.എസ്.സി ഹിന്റോൺ എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്) നവംബർ 3ന് ഉച്ചക്കായിരുന്നു അപകടം ഉണ്ടായത്. ഫോണിൽ കുടുംബവുമായി സംസാരിച്ച് കൊണ്ടിരിക്കെ ചവുട്ടിനിന്ന പാരപ്പെറ്റ് തകർന്ന് സജിത്ത് താഴേക്ക് വീഴുകയായിരുന്നു.
.

.
കഴുത്തിനും നട്ടെല്ലിനും, വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ സജിത്ത് ഡൽഹിയിൽ മിലിറ്ററി ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരുന്നു.പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ രാത്രി കിഡ്നി തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് ആരംഭിച്ചിരുന്നു, തുടർന്ന് ഇന്ന് രാവിലെ 8.10 ഓടെ മരണം സംഭവിച്ചു.
.

.
മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ പാലോറയിൽ ബാലന്റെയും ദേവിയുടെയും (നന്മണ്ട 12) മകനാണ്. ഭാര്യ: എം ജോഷ്മ (വിയ്യൂർ, കൊയിലാണ്ടി) മക്കൾ: റിഥുദേവ് (7-ാം ക്ലാസ് – അമൃത വിദ്യാലയം – പെരുവട്ടൂർ), റിഷിക്ക് ദേവ് (3). സഹോദരി: സിതാര (മാനന്തവാടി). മൃതദേഹം ഡൽഹി മിലിറ്ററി ഹോസ്പ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
