KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; 1 കോടി 40 ലക്ഷം രൂപയുമായി താമരശേരി സ്വദേശി പിടിയിൽ

മലപ്പുറം: മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. സംഭവത്തിൽ താമരശേരി സ്വദേശി അബ്ദുൾ നാസര്‍ പൊലീസ് പിടിയിലായി. 1 കോടി 40 ലക്ഷം രൂപയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. കൊടുവള്ളിയിൽ നിന്ന് മഞ്ചേരിയിലേക്ക് പണം കാറിൽ കടത്തുമ്പോഴാണ് അബ്ദുൾ നാസര്‍ പിടിയിലായത്.

മലപ്പുറം എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസ് പരിശോധന നടത്തുകയായിരുന്നു. സ്വിഫ്റ്റ് കാറിന്റെ അടിയിലും സീറ്റിനുള്ളിലുമായി ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. പണത്തിന്റെ കൃത്യമായ രേഖകൾ ഹാജരാക്കാൻ പ്രതിക്ക് കഴിഞ്ഞില്ല. തുടർന്ന് അബ്ദുൾ നാസറിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കുടുതൽ ചോദ്യം ചെയ്ത് വരികയാണെന്ന് അരീക്കോട് പൊലീസ് അറിയിച്ചു.

 

 

Share news