കോരപ്പുഴയെ സംരക്ഷിക്കാൻ മനുഷ്യചങ്ങല തീർക്കും

വെങ്ങളം: പുഴയിൽ നിക്ഷേപിച്ച മണ്ണും കോൺക്രീറ്റ് വേസ്റ്റും അടിയന്തിരമായി എടുത്തു മാറ്റുക. കോരപ്പുഴയിൽ മാർച്ച് 15ന് മനുഷ്യച്ചങ്ങല തീർക്കും. നാഷണൽ ഹൈവേ 66 ൻ്റെ നിർമ്മാണത്തിൻ്റെ ഭാഗമായാണ് അനധികൃതമായി പുഴയിൽ നിക്ഷേപിച്ച മണ്ണും കോൺക്രീറ്റ് വേസ്റ്റും എടുത്തുമാറ്റാതെ ഗുരുതരമായ പാരസിസ്ഥിതിക പ്രശ്നം ഉണ്ടായിട്ടുള്ളത്. കോരപ്പുഴയെ സംരക്ഷിക്കണമെന്ന് കോരപ്പുഴയിൽ നടന്ന സമര പ്രഖ്യാപന കൺവൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ടി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു.

മാർച്ച് 15 ന് വൈകീട്ട് നാലിന് മത്സ്യതൊഴിലാളികളും ബഹുജനങ്ങളും ചേർന്ന് വെങ്ങളം മുതൽ കോരപ്പുഴ വരെ മനുഷ്യ ചങ്ങല തീർക്കും. വാർഡ് മെമ്പർ സന്ധ്യ സമര പ്രഖ്യാപനം നടത്തി. പി.സി. സതീഷ് ചന്ദ്രൻ, സി.എം. സുനിലേശൻ, ടി.പി. വിജയൻ, പി.കെ. സന്തോഷ്, അജയകുമാർ പി.കെ. എന്നിവർ സംസാരിച്ചു. ചന്ദ്രശേഖരൻ സ്വാഗതവും കെ.സി. ഗണേശൻ നന്ദിയും പറഞ്ഞു.
