KOYILANDY DIARY.COM

The Perfect News Portal

ദേശീയ പാതയിൽ അരങ്ങാടത്ത് വൻമരം കടപുഴകി വാഹനങ്ങളിലേക്ക് വീണു. റോഡ് ഗതാഗതം താറുമാറായി

.

കൊയിലാണ്ടി: ദേശീയ പാതയിൽ അരങ്ങാടത്ത് വൻമരം കടപുഴകി വാഹനങ്ങളിലേക്ക് വീണു. കാർ തകർന്നു. സ്കൂട്ടർ യാത്രക്കാരന് പരിക്ക്. കൊയിലാണ്ടിയിലാകെ ഗതാഗതക്കുരുക്ക്. ദേശീയ പാതയിലെ ഗതാഗതം മുത്താമ്പി റോഡ് അണ്ടർപ്പാസ് വഴി കോഴിക്കോട് ഭാഗത്തേക്കും, ചെങ്ങോട്ടുകാവ് വഴി കോഴിക്കോട് നിന്ന് വരുന്ന വാഹനങ്ങൾ ഇതേ വഴിയിലൂടെ കോയിലാണ്ടിക്കും പ്രവേശിക്കുകയാണ്. ഇതു കാരണം വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായിട്ടുള്ളത്. മുത്താമ്പി റോഡ് അണ്ടർപ്പാസിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുയാണ്.

ഇന്നു രാവിലെ 7.30ഓടെയാണ് അപകടം ഉണ്ടായത്. ആന്തട്ട സ്കൂളിനു സമീപമായിരുന്നു സംഭവം. രാവിലെ മരം അൽപം ചരിഞ്ഞ് നിൽക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് പെട്ടെന്നാണ് ഭീമാകാരമായ കൊമ്പ് പൊട്ടിവീണത്. അത് വഴി മറ്റ് വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

Advertisements

മരത്തിനടിയിൽപ്പെട്ട കാറിലെ യാത്രകാരനെ നാട്ടുകാരാണ് യാതൊരു പരിക്കുമില്ലാതെ പുറത്തെടുത്തത്. പരിക്കേറ്റ സ്കൂട്ടർ യാത്രകാരനെ താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിലെ ഗതാഗതം ബൈപ്പാസിലൂടെ തിരിച്ചു വിട്ടു. അഗ്നി രക്ഷാ സേന മരം മുറിച്ചു മാറ്റുകയാണ്. പോലീസും സ്ഥലത്തുണ്ട്.

Share news