ബംഗളൂരുവിലെ ഗാരേജിൽ വൻ തീപിടിത്തം; 40 ലധികം ബസുകളിലേക്ക് തീ പടർന്നു
ബംഗളൂരു: ബംഗളൂരുവിലെ വീർഭദ്ര നഗറിന് സമീപം ഗാരേജിൽ വൻ തീപിടിത്തം. 40 ലധികം ബസുകളിലേക്ക് തീ പടർന്നതായാണ് വിവരം. പത്തോളം ബസുകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. തീപിടിത്തത്തിൻറ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം.
