പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം

പാലക്കാട് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. കഞ്ചിക്കോട് – വാളയാറിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടമിറങ്ങിയത്. പത്തോളം ആനകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്. കഞ്ചിക്കോട്, കളപ്പാറ, കൊട്ടാമുട്ടി മേഖലയിൽ കഴിഞ്ഞ ദിവസവും കാട്ടാനക്കൂട്ടം എത്തിയിരുന്നു. തുടർന്ന് വനം വകുപ്പ് പടക്കം ഉപയോഗിച്ച് തുരത്താൻ ശ്രമിച്ചെങ്കിലും വൈകിട്ടോടെ കൂട്ടം തിരിച്ചെത്തുകയായിരുന്നു.

ജനവാസ മേഖലയിലെത്തിയ കുട്ടിയാനകൾ ഉൾപ്പടെയുള്ള കട്ടാനക്കൂട്ടം വ്യാപകമായി കൃഷിയെ നശിപ്പിച്ചു. മാസങ്ങളായി വനയോര മേഖലയിൽ തമ്പടിച്ചിരുന്ന 16 അംഗ ആനക്കൂട്ടത്തിലെ ആനകളാണ് കഞ്ചിക്കോട് എത്തിയത്. കൂട്ടത്തിൽ കുട്ടികൊമ്പന്മാരും പിടിയാനകളും കൊമ്പന്മാരും ഉണ്ടായിരുന്നു.

