KOYILANDY DIARY.COM

The Perfect News Portal

ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണം; കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം

കൊയിലാണ്ടി: കേരളത്തിലെ 70 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് അവകാശപ്പെട്ട ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിഷേധിക്കപ്പെട്ട റെയിൽവേ ആനുകൂല്യം പുനഃസ്ഥാപിക്കുക, 
വയോധികർക്കുള്ള ക്ഷേമ പെൻഷൻ  5000 രൂപയായി വർദ്ധിപ്പിക്കുക.
ക്ഷേമ പെൻഷൻ മാസാന്തം കുടിശ്ശികയില്ലാതെ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു.  കൊയിലാണ്ടിയിൽ നടന്ന ജില്ലാ സമ്മേളനവും കൗൺസിൽ മീറ്റിംഗും ആർ.പി. രവീന്ദ്രൻ നഗറിൽ കൊയിലാണ്ടി നഗരസഭാ വൈസ് ചെയ്ർമാൻ അഡ്വ. കെ.സത്യൻ ഉദ്ഘാടനം ചെയ്തു.
.
.
ജില്ലയുടെ നാനാ ഭാഗത്തും ഉള്ള 160 യൂണിറ്റുകളിൽ നിന്നും എഴുന്നൂറോളം അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ഇ.കെ. അബൂബക്കർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സോമൻ ചാലിൽ സ്വാഗതം പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറിമാരായ ചാത്തു മാസ്റ്റർ, കെ രാധാകൃഷ്ണൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.ബാലൻ കുറുപ്പ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.സി. ബാലൻഎന്നിവർ സംസാരിച്ചു.
.
.
യോഗത്തിൽ സംഘടനയിൽ 25 വർഷത്തിലേറെക്കാലം സേവനം അനുഷ്ഠിച്ച പൂതേരി ദാമോദരൻ നായർ, മുൻ ജില്ലാ ഭാരവാഹികൾ ആയിരുന്ന ഉണ്ണീരിക്കുട്ടി കുറുപ്പ്, എൻ.കെ. കുഞ്ഞിച്ചെക്കിണി എന്നിവർക്കുള്ള ആദര സമർപ്പണം മുതിർന്ന നേതാവ് എം.കെ. സത്യപാലൻ നിർവ്വഹിച്ചു. കാലത്ത്‌  നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ആവേശകരമായ പ്രകടനം നടന്നു. ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയതാണ് പ്രകടനം നടത്തിയത്. ഇടവേളയ്ക്ക് വയോജനങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
Share news