തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ 5 പവൻ വരുന്ന സ്വർണ്ണ മാല നഷ്ടപ്പെട്ടു
കൊയിലാണ്ടി: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ 5 പവൻ വരുന്ന സ്വർണ്ണ മാല നഷ്ടപ്പെട്ടു. കൊയിലാണ്ടി അരങ്ങാടത്ത് യൂസ്ഡ് കാർ ഷോറൂമിന് സമീപം കുട്ടിപ്പറമ്പിനും മാടാക്കര കോർണറിനു ഇടയിലുള്ള സ്ഥലത്താണ് ആഭരണം നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവർ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലോ 9946 39 1170, 8086 70 6601 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.
