ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി ഭക്തജന സംഗമം സംഘടിപ്പിച്ചു

അരിക്കുളം: ഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി ഭക്തജന സംഗമവും പുതുതായി പണിത പാചകപ്പുരയുടെ സമർപണവും മലബാർ ദേവസ്വം ബോർഡ് മെമ്പർ പ്രജീഷ് തിരുത്തിയിൽ നിർവഹിച്ചു. യോഗത്തിൽ ക്ഷേത്രസമിതി പ്രസിഡണ്ട് സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ഏരിയാ കമ്മിറ്റിയംഗം കെ. ചിന്നൻ നായർ, ഗ്രാമ പഞ്ചായത്തംഗം എം പ്രകാശൻ, കെ. ശ്രീധരൻ, എം. ബാലകൃഷ്ണൻ, ഇ കെ. ബാലകൃഷ്ണൻ, പി. പത്മനാഭൻ നമ്പൂതിരി, പി. നാരായണൻ നമ്പൂതിരി, എം. ഷാജിത്ത്, പി.ജി മിനി കുമാരി, എൻ. കെ ഉണ്ണികൃഷ്ണൻ, എം.ടി നാരായണൻ നായർ എന്നിവർ സംസാരിച്ചു.
