KOYILANDY DIARY.COM

The Perfect News Portal

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മഹാത്മാ ഗാന്ധി സേവാഗ്രാം, പൊയിൽക്കാവിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആസ്റ്റർ മിംസ് കോഴിക്കോട്, ആഞ്ജനേയ ഡെന്റൽ കോളേജ് ഉള്ളിയേരി, തണൽ ചേമഞ്ചേരി, സി എച്ച് സെന്റർ കൊയിലാണ്ടി, സിപ്ല, ആശ്വാസ് ലബോററ്റോറി എന്നിവരുടെ സഹകരണത്തോടുകൂടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
.
.
ക്യാമ്പ് ഡോ. എം കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ മുഖ്യഥിതി ആയിരുന്നു. മനോജ് യു വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി ടി ഇസ്മായിൽ, വി പി പ്രമോദ്, സി വി ബാലകൃഷ്ണൻ, എഎം ഹംസ, രാജേഷ് കീഴരിയൂർ, കൂമുള്ളി കരുണാകരൻ, വി പി ഇബ്രാഹിം കുട്ടി, സി പി ആലി തുടങ്ങിയവർ സംസാരിച്ചു.
.
.
സാദിഖ് ടി വി സ്വാഗതവും, ഷാനി പി വി നന്ദിയും പറഞ്ഞു. അഞ്ഞൂറിലധികം ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് മരുന്ന് വിതരണവും, ലാബ് ടെസ്റ്റുകളും സൗജന്യമായിരുന്നു. 
Share news