KOYILANDY DIARY.COM

The Perfect News Portal

മുതിർന്നവർക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടിയന്തരമായി നടപ്പിലാക്കണം; കേരള സീനിയർ സിറ്റിസൺസ് ഫോറം 

ഉള്ളിയേരി: പ്രധാനമന്ത്രി പ്രഖ്യാപിച്ച സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടിയന്തരമായി നടപ്പിലാക്കണമെന്ന് ഉള്ളിയേരി പെൻഷൻ ഭവനിൽ ചേർന്ന കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. രോഗ ചികിത്സ ഏറ്റവും ചെലവ് പിടിച്ചതാണെന്നും, 70 കഴിഞ്ഞവർക്ക് വേറെ ചികിത്സാ പദ്ധതിയില്ലെന്നും, ആയതിനാൽ സർക്കാർ ഇക്കാര്യത്തിൽ അടിയന്തരശ്രദ്ധ പതിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 
ജില്ലാ പ്രസിഡണ്ട് ഇ. കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. വി ബാലൻ കുറുപ്പ്, സംസ്ഥാന സെക്രട്ടറി സി. രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി സോമൻ ചാലിൽ, കെ .എം ശ്രീധരൻ, രാജപ്പൻ എസ്.നായർ, ഈ.സി. ബാലൻ, പി. കെ രാമചന്ദ്രൻ നായർ, കെ .പി വിജയ, നളിനി നെല്ലൂർ എന്നിവർ സംസാരിച്ചു. ജനുവരി 14ന് കൊയിലാണ്ടിയിൽ വെച്ച് നടക്കുന്ന ജില്ലാ വാർഷിക സമ്മേളനത്തിൻ്റെ രൂപരേഖയും യോഗം ചർച്ച ചെയ്തു.
Share news