KOYILANDY DIARY

The Perfect News Portal

കാപ്പാട് സിൻകോ മെഡിക്കൽ സെൻ്ററിൻ്റെ സഹകരണ ത്തോടെ സൗജന്യ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചേമഞ്ചേരി: രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെയും കോഴിക്കോട് മെഡിക്കൽ കോളേജ് ബ്ലഡ്‌ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ കാപ്പാട് സിൻകോ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാപ്പാട് യത്തീഖാന കേമ്പസിൽ യത്തീം ഖാനയിലെ ഇസ്ലാമിക് ആക്കാദമി വിദ്യാർത്ഥികൾ ക്യാമ്പിൽ രക്തം നൽകി മാതൃകയായി.

വിദ്യാർത്ഥികളെ രക്തദാനത്തിന്റെ മഹത്വം പഠിപ്പിക്കാനും  ജീവൻ രക്ഷക്ക് രക്തദാനം ചെയ്യാൻ പ്രേരിപ്പിക്കാനുമാണ് ബ്ലോക്ക് ഡിവിഷൻ വികസന സമിതി ക്യാമ്പ് സംഘടിപ്പിച്ചത്. രക്തദാതാവിനെ ആദരിക്കൽ, രക്ത ഗ്രൂപ്പ്‌ നിർണയം, ബ്ലഡ്‌ ഗ്രൂപ്പ്‌ ഡയറക്ടറി, ബോധ വത്കരണം എന്നിവയും തുടർന്ന് നടപ്പാകും. ക്യാമ്പിൽ രക്തദാനം നൽകിയ വിദ്യാർത്ഥികൾക്ക്  ബ്ലോക്ക് പഞ്ചായത്ത് അംഗം എംപി. മൊയ്‌ദീൻ കോയ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
കൺവീനർ റാഫി പൂക്കാട്, ഉമ്മർ കമ്പായത്തിൽ, എം കെ റസാക്ക്, ദംസാസ് പി, അബുബക്കർ സിദ്ദിഖ്ഹുദവി, എന്നിവർ പങ്കെടുത്തു 
ഡോക്ടർ നജില ചേരിക്കൽ, ഡോക്ടർ സോന സാദിഖ്, ഡോക്ടർ പി സൽമാൻ, അഖില നാരായണൻ, എം അനുപ്, ദിലീപ് ഗോപാൽ, ദിലീപ് ഗോപാൽ, ടി ബാബു രാജൻ എന്നിവർ നേതൃത്വം നൽകി