വിക്ടറി കൊരയങ്ങാടിൻ്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഫുട് ബോൾ മേള സംഘടിപ്പിച്ചു
കൊയിലാണ്ടി: വിക്ടറി കൊരയങ്ങാടിൻ്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വെറ്ററൻസ് ഫുട്ബോൾ മേള സംഘടിപ്പിച്ചു. കൊയിലാണ്ടിയുടെ ഫുട്ബോൾ താരം ഋഷിദാസ് കല്ലാട്ട് ഉൽഘാടനം ചെയ്തു. ടൂർണ്ണമെൻറിൽ. ബാബുവിൻ്റെ നേതൃത്വത്തിലുള്ള ശാല ടീം വിജയികളായി. വിജയികൾക്ക് സമ്മാനദാനം നടത്തി.

ഋഷി ദാസ് കല്ലാട്ട്, പി.പി. ബാലൻ, ടി.ടി. ഷാജി, എ.ടി. രാജൻ, സി.എം. ബാലൻ, എം..ജി. വിഷ്ണു, എം. കെ വേണു തുടങ്ങിയവർ സമ്മാനങ്ങൾ നൽകി. പി.കെ. സുമിത്, ഇ.കെ. വിജീഷ്, കെ.ആർ. വിനീഷ്, അമിത് നേതൃത്വം നൽകി.

