KOYILANDY DIARY.COM

The Perfect News Portal

ജെല്ലിഫിഷ് കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ ജെല്ലിഫിഷ് (കടൽച്ചൊറി) കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു. തിരുവനന്തപുരം പള്ളം പുല്ലുവിള സ്വദേശി പ്രവീസ് (56) ആണ് മരിച്ചത്. ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജൂൺ 29നാണ് പ്രവീസ് മക്കൾക്കൊപ്പം ഉള്‍ക്കടലില്‍ മീൻ പിടിക്കാനെത്തിയത്. അതിനിടെ വലയിൽ കുടുങ്ങിയ ജെല്ലിഫിഷിനെ എടുത്തുമാറ്റുന്നതിനിടയിൽ കണ്ണിൽ തെറിക്കുകയായിരുന്നു.

അലർജി ബാധിച്ച്‌ കണ്ണില്‍ നീരു വന്നതോടെ പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടി. അസുഖം കൂടിയതിനെ തുടർന്ന് ബന്ധുക്കള്‍ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം.

Share news