KOYILANDY DIARY.COM

The Perfect News Portal

ശാസ്ത്രോത്സവങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനചടങ്ങ് സംഘടിപ്പിച്ചു.

കൊയിലാണ്ടി: ശാസ്ത്രോത്സവ വിജയികളെ അനുമോദിച്ചു. ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ ഇന്ത്യ JSKA പാലക്കുളം ബ്രാഞ്ച് ദോജോയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലാ – കായിക – ശാസ്ത്രോത്സവങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനചടങ്ങ് സംഘടിപ്പിച്ചു.
പരിപാടിയുടെ ഉത്ഘാടനവും വിജയികൾക്കുള്ള ഉപഹാര സമർപ്പണവും കൊയിലാണ്ടി തഹസീൽദാർ സി. പി മണി നിർവഹിച്ചു. ബ്രാഞ്ച് ഇൻസ്ട്രക്ടർ സെൻസെയ് സുരേന്ദ്രൻ ഒ.ടി, നിമേഷ് പി എന്നിവർ സംബന്ധിച്ചു.
Share news