ഇശൽ വിരുന്ന് സംഘടിപ്പിച്ചു

കൊയിലാണ്ടി: കാരുണ്യ സ്നേഹസാന്ത്വനം കൂട്ടായ്മയുടെ ആറാം വാർഷികത്തോടനുബന്ധിച്ച് കൈരളി ഓഡിറ്റോറിയത്തിൽ ഇശൽ വിരുന്ന് സംഘടിപ്പിച്ചു. വിവിധ മേഖലകളെ കോർത്തിണക്കിക്കൊണ്ട് ഒരു കൂട്ടം കലാസ്നേഹികളുടെ മാനസിക ഇമ്പമാർന്ന പരിപാടിയും നടത്തി. ലോക കേരളസഭാംഗം പി കെ കബീർ സലാല ഉദ്ഘാടനം ചെയ്തു. സിറാജ് വേങ്ങര അധ്യക്ഷത വഹിച്ചു.

വാട്സ്ആപ്പ് പോലെയുള്ള കൂട്ടായ്മകൾ സമൂഹത്തിന്റെ അടുത്തെട്ടിൽ കിടക്കുന്നവർക്ക് മീഡിയയിലൂടെ മാറ്റം സൃഷ്ടിക്കുവാൻ സാധിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. വിൽസൺ സാമുവൽ, ഗിരീഷ് അബ്രാ, സിനി സാജു, ലൈല കിഷോർ, ലൈലതൃശ്ശൂർ, ഫാത്തിമ ബേപ്പൂർ, കബീർ വെള്ളിമുക്ക്, ഷമീർ മുക്കം, റാഫി കൊടുവള്ളി എന്നിവർ പ്രസംഗിച്ചു.

തനിമ ഡിജിറ്റൽ ഓർക്കസ്ട്രയുടെയും, സീന രമേശ് സിറാജ് വടകര എന്നിവരുടെ ഇശൽ വരുന്നും. പാട്ടുകൂട്ടം പാമഴിതാളം നാടൻ പാട്ടുകളും ശ്രീ ഗിരീഷ് അംബ്ര.ഫേക്ക് ലോറിക്സ്, സിനിമ പിന്നണി ഗായകർ എന്നിവർ അണിചേർന്നു. തലത്തിലുള്ള വ്യക്തിത്വങ്ങൾ പങ്കെടുത്തു. വിവിധ മേഖലകളിലെ കലാരംഗത്ത് പ്രവർത്തിച്ചവരെ ആദരിക്കുകയുണ്ടായി.
കോഡിനേറ്റർ: സിനി കെ പി 8592087709
