തെങ്ങിന് മുകളില്‍ നിന്നും കുരങ്ങിന്റെ കരിക്കേറില്‍ കര്ഷകന് പരുക്ക്

തെങ്ങിന് മുകളില്‍ നിന്നും കുരങ്ങിന്റെ കരിക്കേറില്‍ കര്ഷകന് പരുക്ക്. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോണിനാണ് പരിക്കേറ്റത്. ഈ മേഖലയില്‍ ഏറെനാളായി കുരങ്ങിന്റെ ശല്യം ഉണ്ടെങ്കിലും ഇതാദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. തെങ്ങിന് മുകളില്‍ ഉണ്ടായിരുന്ന കുരങ്ങ് കരിക്ക് പറിച്ച് തേങ്ങ പെറുക്കുകയായിരുന്ന രാജു ജോണിനെ എറിയുകയായിരുന്നു.

ഏറുകൊണ്ട് മുഖത്തും കണ്ണിനും തലയ്ക്കും പരിക്കേറ്റ രാജുവിനെ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച വൈകുന്നേരം പുരയിടത്തോട് ചേര്‍ന്ന തെങ്ങിന്‍തോപ്പിലെ തേങ്ങ പെറുക്കിക്കൂട്ടാന്‍ പറമ്പില്‍ എത്തിയതായിരുന്നു രാജു ജോണ്‍.

