നാടക സംഗമം നടത്തി
കീഴരിയൂർ: നാടകക്കാരുടെ സംഘടനയായ നാടക് മേഖല കമ്മറ്റി നടുവത്തൂർ സൗത്ത് എൽ.പി സ്ക്കുളിൽ നാടക സംഗമം നടത്തി. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ നിർമ്മല ഉദ്ഘാടനം ചെയ്തു. രാജൻ നടുവത്തൂർ അധ്യക്ഷത വഹിച്ചു. അമൽസരാഗ, എൻ. വി ബിജു, രവി മുചുകുന്ന്, നന്തി പ്രകാശ്, എടത്തിൽ രവി, കെ. ടി ശ്രീകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ലഹരിത്തിറ തെരുവുനാടകവും എന്നിവ നടന്നു.
