കൗമാരക്കാരുടെ മാനസിക ആരോഗ്യ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ചർച്ച നടത്തി

കൊയിലാണ്ടി: തിരുവങ്ങൂർ സൈരി ഗ്രന്ഥശാല വനിതാവേദി കൗമാരക്കാരുടെ മാനസിക ആരോഗ്യ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ചർച്ച നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു. സിനി അദ്ധ്യക്ഷത വഹിച്ചു. കൺസൾട്ടന്റ് സൈക്കോളജിസ്റ് നയന. സി. വിഷയം അവതരിപ്പിച്ചു. കെ. രഘു മാസ്റ്റർ, ജയപ്രകാശ് കുളൂർ, ബിനീഷ് പുന്നപ്പുഴ എന്നിവർ സംസാരിച്ചു. സിന്ധു സ്വാഗതവും ഷീബ നന്ദിയും പറഞ്ഞു.
