KOYILANDY DIARY.COM

The Perfect News Portal

നിരാശനായ കള്ളന്‍ കൊണ്ടുപോയത് സിഗരറ്റും, മാങ്ങയും; താമരശ്ശേരിയില്‍ രണ്ട് കച്ചവട സ്ഥാപനങ്ങളില്‍ ഒരേ സമയത്ത് മോഷണം

കോഴിക്കോട് താമരശ്ശേരിയില്‍ രണ്ട് കച്ചവട സ്ഥാപനങ്ങളില്‍ ഒരേ സമയത്ത് മോഷണം. നിരാശനായ കള്ളന്‍ കൊണ്ടുപോയത് സിഗരറ്റും, മാങ്ങയും. താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി ചുങ്കത്തെ കെ ജി സ്റ്റോര്‍, മാത ഹോട്ടല്‍ എന്നിവിടങ്ങളിലാണ് കള്ളന്‍ കയറിയത്. ഇരു സ്ഥാപനങ്ങളും തമ്മില്‍ 50 മീറ്റര്‍ അകലം മാത്രമേയുള്ളൂ. മാതാ ഹോട്ടലിന്റെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്ത് കടക്കുന്നതിന്റെ ദൃശ്യം CCTVയില്‍ പതിഞ്ഞിട്ടുണ്ട്.

താമരശ്ശേരി കുന്നുംപുറത്ത് കെ ജി സ്റ്റോര്‍ എന്ന കടയില്‍ ഇത് നാലാം തവണയാണ് കള്ളന്‍ കയറുന്നത്. മോഷണം പതിവായതിനാല്‍ കടയില്‍ പണം സൂക്ഷിക്കാറില്ല. കടയ്ക്ക് അകത്തെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. മോഷ്ടാവ് പണം ലഭിക്കാതെ വന്നപ്പോള്‍ കടയില്‍ ഉണ്ടായിരുന്ന 30 ഓളം മാങ്ങയും, 10 പേക്കറ്റ് സിഗരറ്റും കൈക്കലാക്കി മടങ്ങി.

 

 

താമരശ്ശേരി അമ്പായത്തോട് സ്വദേശി കൃഷ്ണന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള മാതാ ഹോട്ടലില്‍ ഇത് മൂന്നാം തവണയാണ് കള്ളന്‍ കയറുന്നത്, മുമ്പ് രണ്ടു തവണ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ ചായ ഉണ്ടാക്കാനുള്ള വിലപിടിപ്പുള്ള സമോവര്‍ ആയിരുന്നു കൊണ്ടുപോയത്.

Advertisements

 

എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഹോട്ടലിന്റെ മുന്‍ഭാഗത്തെ ഷട്ടര്‍ തകര്‍ത്ത് അകത്തു കയറിയ കള്ളന്‍ മേശ തുറന്ന് അകത്തുണ്ടായിരുന്നതെല്ലാം വലിച്ചിട്ടു. മേശയില്‍ തുച്ചമായ തുക മാത്രമാണ് ഉണ്ടായിരുന്നത്. കൊടുവാളും, ടോര്‍ച്ചും കൈവശമുണ്ടായിരുന്ന മോഷ്ടാവ് മുഖം മറച്ച് ഗ്ലൗസ് ധരിച്ചാണ് എത്തിയത്.

Share news