പൂക്കാട് കലാലയം ആവണിപ്പൂവര ങ്ങിന് വർണാഭമായ തുടക്കം
ചേമഞ്ചേരി: പൂക്കാട് കലാലയത്തിൻ്റെ 51-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ആവണിപൂവരങ് ചിത്ര പ്രദർശനത്തോടെ തുടക്കം കുറിച്ചു. ആർടിസ്റ്റ് ബാലൻ താനൂര് ഉദ്ഘാടനം ചെയ്തു. വൈകീട്ട് സാംസ്‌കാരിക സമ്മേളനം സിനിമ ഗാനരചയിതാവ് ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. എസ്. കെ. സജീഷ് (ചെയർമാൻ കേരള ടൂറിസം ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡ്) മുഖ്യഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ എം. ജയകൃഷ്ണൻ സ്വാഗതവും പൂക്കാട് കലാലയം പ്രസിഡണ്ട് അഡ്വ. കെ. ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ശിവദാസ് കാരോളി റിപ്പോർട്ട് അവതരിപ്പിച്ചു. ഉപഹാരസമർപ്പണം ശിവദാസ് ചേമഞ്ചേരി നിർവഹിച്ചു. ചേമഞ്ചേരിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ സമ്മാനദാനവും വിശിഷ്ടാഗത്വ വിതരണം കെ. ശ്രീനിവാസനും നിർവഹിച്ചു. യൂ. കെ. രാഘവൻ സ്വാഗതം ആശംസിച്ചു.

അഭിനയ ശിരോമണി രാജരത്നം പിള്ളയുടെ സ്മരണാർത്ഥം നാട്യാ ചാര്യൻ പി. ജി. ജനാർദ്ദനൻ മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് പൂജ എസ്. എസ് ന് മാതൃഭൂമി ചീഫ് സബ്എഡിറ്റർ കെ. വിശ്വനാഥൻ സമർപ്പിച്ചു. സുധ തടവങ്കയ്യിൽ, റിനു രമേശ് ആശംസകൾ അർപ്പിച്ചു. കെ. രാധാകൃഷ്ണൻ ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് ആയിരത്തോളം കുട്ടികൾ സ്റ്റേജിൽ കലാ പരിപാടികൾ അവതരിപ്പിച്ചു. വനിതാ വേദി അവതരിപ്പിച്ച നാടകം ബയേൻ അരങ്ങേറി.



