ബാലു പൂക്കാട് രചിച്ച കഥാസമാഹാരം പ്രകാശനം ചെയ്തു
കൊയിലാണ്ടി: ബാലു പൂക്കാട് രചിച്ച കഥാസമാഹാരം “ഒട്ടകങ്ങളുടെ വീട്”, കവിതാ സമാഹാരം “കെണികൾ” എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ഡോ. ആർസു നിർവഹിച്ചു. പി.പി. ശ്രീധരനുണ്ണി മുഖ്യാതിഥിയായി. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടന്ന പരിപാടിയിൽ കെ. സൗദാമിനി, കുമാരി മീനാക്ഷി അനിൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായിരുന്നു.

കന്മന ശ്രീധരൻ പുസ്തക പരിചയം നടത്തി. കെ. വിഷ്ണുനാരായണൻ, ആർ.പി. വത്സല, ടി.പി. മുരളീധരൻ, രചയിതാവ് ബാലു പൂക്കാട്, ഉണ്ണി മാടഞ്ചേരി എന്നിവർ സംസാരിച്ചു. കുമാരി ഗോപിക, ശശി കണ്ണമംഗലം, ജയപ്രഭ ഡിജിൽ എന്നിവരുടെ കവിതാലാപനവും നടന്നു.
