പാലിയേറ്റീവ് ദിനാഘോഷത്തിൻ്റെ ഭാഗമായി കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചിൽ ലിംഫഡിമ രോഗികളുടെ സ്നേഹസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: പാലിയേറ്റീവ് ദിനാഘോഷത്തിൻ്റെ ഭാഗമായി കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചിൽ ലിംഫഡീമ രോഗികളുടെ സ്നേഹസംഗമം സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തിരുവങ്ങൂരും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ: കോയ കാപ്പാട് സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ കെ ജീവാനന്ദൻ മാസ്റ്റർ, ബിന്ദു സോമൻ, കെ. അഭിനീഷ്, ബ്ലോക്ക് മെമ്പർമാരായ സുഹറഖാദർ, ടി.എം രജില, ബിന്ദു മഠത്തിൽ, ചേമഞ്ചേരി പഞ്ചായത്ത് മെമ്പർ ഷെരീഫ് മാസ്റ്റർ, ഡോ: ഹരീഷ്, അനു തോമസ് എന്നിവർ സംസാരിച്ചു.


മെഡിക്കൽ ഓഫീസർ ഡോ: കെ.ജെ ഷീബ സ്വാഗതവും, എച്ച് എസ് സാജൻ നന്ദിയും പറഞ്ഞു. ആശുപത്രി, ബ്ലോക്ക്, DTPC വർക്കർമാർ, വിവിധ കലാപ്രവർത്തകർ, പാലിയേറ്റീവ് പ്രവർത്തകർ എന്നിവരുടെ വിവിധ കലാപരിപാടികളും നടന്നു.

