KOYILANDY DIARY.COM

The Perfect News Portal

അതിരപ്പിള്ളിയിൽ മസ്തകത്തില്‍ പരുക്കേറ്റ ആനയെ മയക്കുവെടിവെച്ചു; ചികിത്സ ആരംഭിച്ചു

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരുക്കേറ്റ ആനയെ മയക്കുവെടിവെച്ചു. മറ്റ് ആനകളില്‍ നിന്നു മാറ്റിയ ശേഷമാണ് വെടിവെച്ചത്. നാലു റൗണ്ട് മയക്കുവെടിവെച്ചതിന് ശേഷം ആന പരിഭ്രാന്തിയോടെ ഓടി. നിലവില്‍ റബര്‍ തോട്ടത്തിൽ മയക്കുവെടിയേറ്റ് മയങ്ങിയ ആനയ്ക്ക് ദൗത്യസംഘം ചികിത്സ ആരംഭിച്ചിരിക്കുകയാണ്.

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടിവെച്ചത്. രണ്ടുദിവസം മുമ്പ് ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞ ആനയെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ദൗത്യ സംഘത്തിന് മുന്നില്‍പ്പെട്ട ആന മറ്റ് മൂന്ന് ആനകള്‍ക്കൊപ്പമായിരുന്നു. മയക്കുവെടിയേറ്റതോടെ കൂട്ടത്തില്‍ നിന്നും വേര്‍പ്പെട്ട് പരിഭ്രാന്തിയോടെ ഓടിയ ആന ഒടുവില്‍ മയങ്ങിയതിനെ തുടര്‍ന്നാണ് ചികിത്സ ആരംഭിച്ചത്.

Share news