‘ചോരശാസ്ത്രം’ എന്ന നോവലിനെ ആസ്പദമാക്കി പുസ്തകചർച്ച സംഘടിപ്പിച്ചു

കീഴരിയൂര്‍: റാന്തൽ തിയറ്റർ വില്ലേജ് കീഴരിയൂർ വി.ജെ ജെയിംസിന്റെ ‘ചോര ശാസ്ത്രം’ എന്ന നോവലിനെ ആസ്പദമാക്കി പുസ്തകചർച്ച സംഘടിപ്പിച്ചു. സജീവ് കിഴരിയൂർ മോഡറേറ്ററായ ചടങ്ങിൽ ഷാജി വലിയാട്ടിൽ പുസ്തകാവതരണം നടത്തി. ബി ഡെലീഷ്, സുധീഷ് ചുക്കോത്ത്, പ്രീജിത്ത്, ജയേഷ് പോത്തിലാട്ട്, ലിനേഷ് ചെന്താര, ഗഫൂർ ചേനോളി, രവീന്ദ്രൻ മുചുകുന്ന്, രാജൻ കെ.ഒ, അമൽജിത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സെക്രട്ടറി ബേബി ലാൽപുരി സ്വാഗതവും പ്രകാശൻ കണ്ണോത്ത് നന്ദിയും പറഞ്ഞു.
.

