പ്രണയാഭ്യർഥന നിരസിച്ചതിന് കർണാടകയിൽ 20കാരിയെ കുത്തിക്കൊലപ്പെടുത്തി
ബംഗളൂരൂ: പ്രണയാഭ്യർഥന നിരസിച്ചതിന് കർണാടകയിൽ 20കാരിയെ കുത്തിക്കൊലപ്പെടുത്തി. ഹുബ്ബള്ളിയിൽ വെള്ളിയാഴ്ചയാണ് സംഭവം. ഗിരീഷ് സാവന്ത് എന്ന 21കാരനാണ് ക്രൂരകൃത്യം നടത്തിയത്. വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടുകാർ നോക്കി നിൽക്കെയായിരുന്നു സംഭവം. പ്രണയാഭ്യർഥന നിരസിച്ചതിലുള്ള പകയാണ് കൊലയ്ക്ക് കാരണം.