ജില്ലയിൽ ഇന്ന് 5015 പോസിറ്റീവ് കേസുകൾ: കൊയിലാണ്ടിയിൽ 202
കോഴിക്കോട്: ജില്ലയിൽ ഇന്ന് ചൊവ്വാഴ്ച (27-4-2021) 5015 പോസിറ്റീവ് കേസുകൾറിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസറുടെ ഇൻ ചാർജ്ജ് ഡോ. പിയൂഷ് നമ്പൂതിരി അറിയിച്ചു. കൊയിലാണ്ടിയിൽ 202 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 7 പേർക്ക് പോസ്റ്റീവ് സ്ഥിരീകരിച്ചു. 186 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 4820 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചപ്പോൾ 1567 പേർ രോഗ മുക്തരായി. 76276 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 19663 സ്രവ സാംപിളുകൾ പരിശോധനക്കയച്ചു. ജില്ലയിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 26.66 ശതമാനമായി.

കൊയിലാണ്ടി, ചേമഞ്ചേരി, ചെങ്ങോട്ട്കാവ് മേഖലകളിൽ 202 പോസ്റ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരുവങ്ങൂർ പ്രൈമറി ഹെൽത്ത് സെ്ൻറിന് കീഴിലുള്ള കൊയിലാണ്ടി 148, ചേമഞ്ചേരി 37, ചെങ്ങോട്ടുകാവ് 17 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏപ്രിൽ 23 വരെ തിരുവങ്ങൂർ ഹെൽത്ത് സെൻറിലും, കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയുടെ റിസൽട്ട് മാത്രമാണ് ഇന്ന് വരെ ലഭിച്ചിട്ടുള്ളത്. 24 മുതൽ ഇന്ന് വരെ നടത്തിയ ടെസ്റ്റുകളുടെ റിസൽട്ട് ഇനിയും വരാനുണ്ട്. പല പ്രദേശങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണെന്നാണ് മനസിലാക്കുന്നത്. സമൂഹ വ്യാപന സൂചനയാണ് ലഭിക്കുന്നത്. ജില്ലയിൽ ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ കണ്ടെയിൻമെൻ്റ് സോണുകൾ നിലവിൽ വന്നിട്ടുണ്ട്. കൊയിലാണ്ടി മേഖലയിലാകെ പോലീസിന്റെ കർശന പരിശോധന തുടരുന്നുണ്ട്. നിലവിലുള്ള നിയന്ത്രണങ്ങൾക്ക് പുറമെ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വന്ന് ജില്ലാ ഭരണകൂടം കർശന നടപടികളിലേക്ക് കടക്കുമെന്നുമാണ് അറിയുന്നത്. ഇനിയും


