വിജിലന്‍സ് കോടതിവിധിക്കെിരെ മുഖ്യമന്ത്രി ഇന്നു ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം: വിജിലന്‍സ് കോടതിവിധിക്കെിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ഹൈക്കോടതിയെ സമീപിക്കും. ക്രിമിനല്‍ റിട്ട് ഹര്‍ജി ഇന്ന് ഫയല്‍ ചെയ്യും. വിജിലന്‍സ് കോടതിവിധി നിയമപരമായി നിലനില്‍ക്കില്ല എന്ന വാദമാകും ഉന്നയിക്കുക.സരിത നായര്‍ സോളര്‍ കമ്മിഷനു നല്കിയ മൊഴികളും അവയുടെ അടിസഥാനത്തില്‍ ഉണ്ടായ മാധ്യമവാര്‍ത്തകളും മാത്രം പരിഗണിച്ചാണ് എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
എന്നാല്‍ ഈ ആരോപണങ്ങളില്‍ ഒരു ദ്രുതപരിശോധന പോലും നടന്നിട്ടില്ല. ഒരു ഏജന്‍സിയും അന്വേഷണം നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ വിജിലന്‍സ് കോടതിയുടെ നടപടി നിയമപരമയി നിലനില്‍ക്കില്ലെന്നാകും ഉമ്മന്‍ ചാണ്ടിയുടെ വാദം. മാത്രമല്ല, അടുത്തകാലത്തുണ്ടായ സുപ്രീംകോടതി വിധിപ്രകാരം സ്വകാര്യാന്യായം സമര്‍പ്പിക്കുന്നവര്‍ ആദ്യം അന്വേഷണ ഏജന്‍സിയെയാണ് സമീപിക്കേണ്ടത്. നടപടി തൃപ്തികരമല്ലെങ്കില്‍ പിന്നീടു കോടതിയെ സമീപിക്കാമെന്നും പറയുന്നു.

