KOYILANDY DIARY

The Perfect News Portal

വെളിച്ചെണ്ണയല്ല കൊളസ്‌ട്രോളിന് കാരണം

പലപ്പോഴും നമ്മുടെ ഭക്ഷണത്തില്‍ നിന്നും എല്ലാവരും കുറയ്ക്കണം എന്ന് ആവശ്യപ്പെടുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇതിന്റെ കാരണം എന്ന് പറയുന്നത് വെളിച്ചെണ്ണ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പറയുന്നതിനാലാണ്‌. കൊളസ്‌ട്രോള്‍ എന്നാല്‍ ഒരിക്കലും വെളിച്ചെണ്ണയല്ല. ഇത്തരത്തിലൊരു തെറ്റിദ്ധാരണ കുറേ നാളുകളായി നമുക്കിടയില്‍ നില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൊളസ്‌ട്രോള്‍ ഫ്രീ ആയ എണ്ണകള്‍ വാങ്ങിക്കാനുള്ള നെട്ടോട്ടത്തിലാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരത്തില്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന മറ്റ് പല ഭക്ഷ്യ എണ്ണകളും ഉണ്ടാക്കുന്ന പ്രശ്‌നം എത്രയെന്നത് മാത്രം ഇതുവരെ നിര്‍വ്വചിക്കാന്‍ കഴിഞ്ഞിട്ടില്ല. കൊളസ്‌ട്രോള്‍ കുറയ്ക്കും അത്ഭുത പാനീയം ഇത് കേട്ട് നാളെ മുതല്‍ വെളിച്ചെണ്ണയില്‍ കുളിയ്ക്കാമെന്ന ധാരണ ഉണ്ടെങ്കില്‍ മാറ്റിവെയ്ക്കുന്നതാണ് നല്ലത്. കാരണം എന്തും അധികമായാല്‍ വിഷമാണല്ലോ. എന്നാല്‍ ആരോഗ്യത്തിന് അത്ര വലിയ ദോഷമൊന്നും വെളിച്ചെണ്ണ ചെയ്യില്ല. അതുകൊണ്ട് സൂക്ഷിച്ചുപയോഗിക്കണമെന്നു മാത്രം.

ആരോഗ്യത്തിനും നല്ലതാണ് വെളിച്ചെണ്ണ. പ്രത്യേകിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ അല്‍പം മുന്നില്‍ തന്നെയാണ് വെളിച്ചെണ്ണ. എന്നും അല്‍പം വെളിച്ചെണ്ണ കഴിയ്ക്കുന്നത് ഹൃദയത്തെ സംരക്ഷിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം നിയന്ത്രണങ്ങള്‍ പാലിക്കണമെന്നു മാത്രം. ഇങ്ങനെയൊക്കെയാണെങ്കിലും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പാടുപെടുന്നവര്‍ വെളിച്ചെണ്ണയുടെ ഉപയോഗത്തിന് കടിഞ്ഞാണിടുന്നത് തന്നെയാണ് നല്ലത്. വീടുകളില്‍ പാചകം ചെയ്ത് കഴിക്കുമ്പോള്‍ പ്രശ്‌നമില്ലെങ്കിലും പുറത്തിറങ്ങിയുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല കൊളസ്‌ട്രോള്‍ രഹിതം എന്ന പേരില്‍ വരുന്ന എണ്ണകളില്‍ പലതും അനാരോഗ്യത്തിനും മറ്റ് അസുഖങ്ങള്‍ക്കും വഴിതെളിച്ചു നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം എണ്ണകള്‍ക്കു പിറകേ പായുമ്പോള്‍ ആലോചിക്കുക, വെളിച്ചെണ്ണ തന്നെയാണ് നല്ലതെന്ന കാര്യം