KOYILANDY DIARY

The Perfect News Portal

സ്ത്രീകള്‍ ശ്രദ്ധിക്കുക: ഈ ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന്‍റേതാകാം

സ്ത്രീ പുരഷ വ്യത്യാസമില്ലാതെ എല്ലാവരിലും കണ്ടുവരുന്ന രോഗമാണ് ഹൃദയാഘാതം. സ്ത്രീകളുടെ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ന് ഹൃദായാഘാതം എന്ന് ഓര്‍ക്കുക. ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ പലപ്പോഴും വ്യത്യസ്തമായിരിക്കുമെന്ന കാര്യം മറക്കരുത്. അതിനാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുകയും യഥാസമയം മുന്‍ കരുതലുകള്‍ എടുക്കുകയും ചെയ്യുക.

1. ശ്വാസതടസ്സം

ഹൃദയാഘാതം ഉള്ള സ്ത്രീകളില്‍ 42 ശതമാനം പേര്‍ക്കും ശ്വാസ തടസ്സം ഉള്ളതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. പുരുഷന്‍മാരിലും ഈ ലക്ഷണം കാണാറുണ്ടെങ്കിലും ഇടയ്ക്കിടെയുള്ള നെഞ്ചുവേദന ഇല്ലാതെ തന്നെ ശ്വാസതടസ്സം കൂടുതല്‍ കാണപ്പെടുന്നത് സ്ത്രീകളിലാണ്. ആയാസങ്ങളൊന്നുമില്ലാത്തപ്പോഴും ഒരു കാരണവുമില്ലാതെ വളരെ പെട്ടന്നാണ് സ്ത്രീകളില്‍ ശ്വാസ തടസ്സം അനുഭവപ്പെടുക.

Advertisements

2. ശരീര വേദന

കഴുത്ത്, പുറം, താടിയെല്ല്, പല്ല്,കൈകള്‍ (പ്രധാനമായും ഇടത്) ,തോള്‍ എന്നിവിടങ്ങളിലുണ്ടാകുന്ന വേദന സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമാണ്. ‘പ്രസരിക്കുന്ന’ വേദന എന്നാണ് ഇത് അറിയപ്പെടുന്നത്. ഹൃദയത്തില്‍ ആഘാതം ഉണ്ടായാല്‍ വേദന മറ്റ് സ്ഥലങ്ങളിലേക്ക് വ്യപിച്ചതായി തോന്നും. സാധാരണയായി ഹൃദയാഘാതവുമായി ബന്ധപ്പെട്ട വേദന ശരീരത്തിന്റെ മുകള്‍ ഭാഗത്താണ് അനുഭവപ്പെടുക. പൊക്കിളിന് താഴേക്ക് അനുഭവപ്പെടുകയില്ല.

3. മനംപുരട്ടല്‍

മനം പുരട്ടല്‍ , ഛര്‍ദ്ദി, ദഹനക്കേട്, നെഞ്ചെരിച്ചില്‍ പോലുള്ള ലക്ഷണങ്ങള്‍ ഹൃദയാഘാതമുള്ള പുരുഷന്‍മാരെക്കാള്‍ രണ്ടിരട്ടിയാണ് സ്ത്രീകളില്‍ അനുഭവപ്പെടുന്നു. ഹൃദയത്തിന്റെ താഴേത്തട്ട് വരെ എത്തുന്ന വലത് രക്ത ധമനിയിലേക്ക് രക്തം എത്തുന്നത് തടസ്സപ്പെടുന്നതാണ് ഇതിന് കാരണം.

4. തളര്‍ച്ചയും ഉറക്കമില്ലായ്മയും

ഹൃദയാഘാതമുള്ള സ്ത്രീകളില്‍ പകുതിയോളം പേര്‍ക്കും ഒരു കാരണവുമില്ലാതെ തളര്‍ച്ച അനുഭവപ്പെടാറുണ്ട്. ഹൃദയാഘാതം ഉണ്ടായിട്ടുള്ള 515 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് 70.7 ശതമാനം പേര്‍ക്കും ഹൃദയാഘാതം ഉണ്ടാകുന്നതിന് ഒരു മാസം മുമ്പ് ഒരു കാരണവുമില്ലാതെ തളര്‍ച്ച അനുഭവപ്പെട്ടു എന്നാണ്. പകുതിയിലേറെ പേര്‍ക്ക് ഉറക്കപ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. ഉറക്കത്തിന്റെ രീതിയില്‍ ഉണ്ടാകുന്ന മാറ്റവും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളിലൊന്നാണ്.

5. പനി

ക്ഷീണം ഉള്‍പ്പടെ പനിയുടെ ലക്ഷണങ്ങളും ഹൃദയാഘാതത്തിന്റെ മുന്നോടിയായി ഉണ്ടാകാറുണ്ട്. സ്ത്രീകളിലുണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണിത്.

6. കുളിരും വിയര്‍പ്പും

പെട്ടന്നുണ്ടാകുന്ന കുളിരും വിയര്‍പ്പും ഹൃദയാഘാതത്തിന്‍റെ മറ്റൊരു ലക്ഷണമാണ്, പ്രത്യേകിച്ച് ആര്‍ത്ത വിരമ കാലമല്ലാത്തപ്പോള്‍ ‍. വളരെ വേഗം ഹോസ്പിറ്റലിലെത്താന്‍ ഈ ലക്ഷണം സഹായിക്കും.

7. നെഞ്ച് വേദനയും സമ്മര്‍ദ്ദവും

കഠിനമായ നെഞ്ച് വേദന സ്ത്രീകളിലെ ഹൃദായാഘാതത്തിന്റെ പ്രധാന ലക്ഷണമല്ല. ലക്ഷണം പുതിയതോ നിലനില്‍ക്കുന്നതോ എതായാലും മുന്‍കരുതലെടുക്കുന്നതാണ് നല്ലത്.

8.തല ചുറ്റലും തലവേദനയും

ചെറിയ തലവേദനയും ചല ചുറ്റലും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. ഹൃദയാഘാതമുള്ള സ്ത്രീകളില്‍ 39 ശതമാനപേരിലും രോഗം പുരോഗമിക്കുന്നതിനനുസരിച്ച് ഇത് അനുഭവപ്പെടാറുണ്ടെന്നാണ് പഠനങ്ങള്‍ വെളിപ്പെടുപ്പെടുത്തന്നു.

9. താടിയെല്ല് വേദന

ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ താടിയെല്ലിന് വേദന ഉണ്ടാകാറുണ്ട്. വേദന ഇടയ്ക്കിടെ ഉണ്ടാവുകയും ആയാസം ഉണ്ടാകുമ്പോള്‍ കൂടുതല്‍ വഷളാവുകയും ചെയ്താല്‍ ഹൃദയവുമായി ബന്ധപ്പെട്ടതാണ്.

10. നെഞ്ച് എരിച്ചില്‍

പുറത്തും നെഞ്ചിലും എരിച്ചില്‍ വലിച്ചില്‍ ‍, വിഷമം, സമ്മര്‍ദ്ദം എന്നിങ്ങനെ പല സ്ത്രീകളിലും കാണാറുണ്ട്. വേദന പെട്ടന്നുണ്ടാകുന്നതോ കഠിനമോ ആയിരിക്കില്ല. ഒരാഴ്ചയോളം ഇത് വന്ന് പോയി കൊണ്ടിരിക്കും, അതിനാല്‍ നെഞ്ചെരിച്ചിലോ ദഹനക്കേടോ ആണന്ന് പലരും തെറ്റിധരിക്കാം. ആഹാരത്തിന് തൊട്ടു പുറകെ അല്ല ഉണ്ടാകുന്നത് എങ്കിലും സാധാരണ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ലെങ്കിലും മനം പുരട്ടല്‍ പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാവുകയാണെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശം തേടാന്‍ ശ്രദ്ധിക്കുക