യൂത്ത് ലീഗ് യുവ യാത്ര സംഗമിച്ചു
കൊയിലാണ്ടി : കൊയിലാണ്ടിയിലെ യു.ഡി.എഫ്. സ്ഥാനാർഥി എൻ. സുബ്രഹ്മണ്യനെ വിജയിപ്പിക്കണമെന്ന സന്ദേശവുമായി യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി യുവ യാത്ര സമാപിച്ചു. എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ രണ്ടിടങ്ങളിൽ നിന്നാരംഭിച്ച യുവ യാത്ര കൊയിലാണ്ടി സ്റ്റേഡിയത്തിൽ സംഗമിച്ചു. വടക്കൻ ജാഥ പയ്യോളിയിൽ നിന്നും തെക്കൻ ജാഥ കാട്ടിലെ പീടികയിൽ നിന്നുമാണ് തുടങ്ങിയത്. നൂറു കണക്കിന് യുവാക്ക ളാണ് കാൽനടയായെത്തിയത്. സമാപന പൊതുയോഗത്തിൽ സമദ് നടേരി അധ്യക്ഷനായി. സ്ഥാനാർഥി എൻ. സുബ്രഹ്മണ്യൻ, ഇസ്മായിൽ വയനാട്, ടി.ടി. ഇസ്മായിൽ, വി.പി. ഇബ്രാഹിം കുട്ടി, സമദ് പൂക്കാട്, അലി കൊയിലാണ്ടി, എസ്.എം. ബാസിത്ത് തുടങ്ങിയവർ സംസാരിച്ചു. ജാഥയ്ക്ക് ഒ.കെ. ഫൈസൽ, ആസിഫ് കലാം, ടി.സി. നിസാർ, കെ.കെ. റിയാസ്, കെ.എം. ഷമീം, റഫീക്ക്, സുനൈദ്, ഫാസിൽ നടേരി, യഹിയ കോവുമ്മൽ, ഫസൽ പനായി, ഷഫീക്ക് കരേക്കാട്, നിസാർ മാടാക്കര തുടങ്ങിയവർ നേതൃത്വം നൽകി.

