KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ദുർഗ്ഗാ ദേവീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാ ദേവീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്തുന്ന മഹോത്സവത്തിന് ഇന്നലെ വൈകീട്ട് ദീപാരാധനക്കു ശേഷം വനദുര്‍ഗ്ഗാക്ഷേത്രമായ പടിഞ്ഞാറെ കാവിലും തുടര്‍ന്ന് കിഴക്കെകാവിലും നടന്ന കൊടിയേറ്റത്തിന് തന്ത്രി കുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കാലത്ത് 6 മണി മുതല്‍ അഖണ്ഡ നാമജപവും, കലവറ നിറക്കലും നടന്നു.

15ന് തിങ്കളാഴ്ച ഹരിമാധവ്, അനന്ദുകൃഷ്ണ എന്നിവരുടെ ഇരട്ട തായമ്പക, 16ന് ബാലുശ്ശേരി ഷിനോജ് മാരാരുടെ തായമ്പക, 17ന് ചെറിയ വിളക്ക് ദിവസം കാഞ്ഞിലശ്ശേരി വിഷ്ണുപ്രസാദ് അവതരിപ്പിക്കുന്ന തായമ്പക, 18ന് വലിയ വിളക്കു ദിവസം ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍കൂത്ത്, വൈകീട്ട് പള്ളിവേട്ട തുടര്‍ന്ന് പ്രസിദ്ധമായ വനമധ്യത്തില്‍ പാണ്ടിമേളം, കലാമണ്ഡലം ശിവദാസന്‍ മാരാര്‍, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ എന്നിവരുടെ ഇരട്ട തായമ്പക, 19ന് കാലത്ത് സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരം, ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍കൂത്ത്, വനമധ്യത്തില്‍ പാണ്ടിമേളം, വൈകീട്ട് 3 മണി മുതല്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള ആചാര വരവുകള്‍, ദീപാരാധനക്കുശേഷം ഗജവീരന്‍മാരുടെ അകമ്പടിയോടെ പൂരം പുറപ്പാട്, ആലിന്‍കീഴ് മേളം, ഡയനാമിറ്റ് ഡിസ്‌പ്ലേ, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും. 20ന് വൈകീട്ട് ഗുരുതിയോടെ ഉത്സവം സമാപിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *