കൊയിലാണ്ടിയിൽ എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവൻഷൻ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടിയിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കാനത്തിൽ ജമീലയെ വിജയിപ്പിക്കുന്നതിന് വേണ്ടി തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന കൺവൻഷൻ മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. ദാസൻ എം.എൽ.എ. അദ്ധ്യക്ഷതവഹിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകർ എത്തിച്ചേർന്നു. സ്ഥാനാർത്ഥി കാനത്തിൽ ജമീല, മുൻ എം.എൽ.എ. പി. വിശ്വൻ മാസ്റ്റർ, സി.പി.ഐ., സംസ്ഥാന കൗൺസിൽ അംഗം എം. നാരായണൻ മാസ്റ്റർ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ. മുഹമ്മദ്, ടി. ചന്തു മാസ്റ്റർ. എം.പി. ഷിബു, എൻ.സി.പി. നേതാവ് കെ.ടി.എം. കോയ, ജനതാദൾ നേതാവ് കെ. ലോഹ്യ, കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡണ്ട് സി. സത്യചന്ദ്രൻ, കെ.ടി. രാധാകൃഷ്ണൻ, ഹുസൈൻ തങ്ങൾ, കബീർ സലാല, സി. രമേശൻ, നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ തുടങ്ങിയവർ സംസാരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ഇ.കെ. അജിത്ത് സ്വാഗതം പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയത്തിനായി 2001 അംഗ സംഘാടകസമിതി രൂകീകരിച്ചു. ലോക് ജനതാദൾ ജില്ലാ പ്രസിഡണ്ട് എം.പി. ശിവാനന്ദൻ (ചെയർമാൻ) സിപിഐഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ് (സെക്രട്ടറി) ജില്ലാ കമ്മിറ്റി അംഗം ടി.ചന്തു മാസ്റ്റർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായും വൈസ് ചെയർമാൻമാരായി എം പി ഷിബു, ഇ കെ അജിത്ത്, ടി കെ ചന്ദ്രൻ, കെ പി സുധ, കെ ജീവാനന്ദൻ, പി എം വേണുഗോപാൽ, പുനത്തിൽ ഗോപാലൻ, ഹുസൈൻ തങ്ങൾ, കെ ടി എം കോയ, എം റഷീദ്, ടി വി ഗിരജ, സി രാമകൃഷ്ണൻ, സുരേഷ് മേലേപ്പുറത്ത് എന്നിവരേയും ജോ സെക്രട്ടറിമാരായി പി ബാബുരാജ്, സി അശ്വനി ദേവ്, കെ ഷിജു, കെ സത്യൻ, എൽജി ലിജീഷ്, എസ് സുനിൽ മോഹൻ, രാമചന്ദ്രൻ കുയ്യാണ്ടി, സിറാജ് മുത്താഴം, സി രമേശൻ, സി പി അനസ്, ടി ഷീബ, പി കെ ബാലകൃഷ്ണൻ കിടാവ്, കബീർ സലാല എന്നിവരടങ്ങിയ 251 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

