KOYILANDY DIARY

The Perfect News Portal

മാര്‍ച്ച്‌ 15 മുതല്‍ മെമു സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സംസ്ഥാനത്ത് മാര്‍ച്ച്‌ 15 മുതല്‍ മെമു സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കേരളത്തിലെ 8 സര്‍വീസുകളും ഇതില്‍ ഉള്‍പെടും. കേരളത്തില്‍ പുതിയതായി മലബാര്‍ മേഖലയില്‍ ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടില്‍ പാസ്സന്ജര്‍ ട്രെയിനിന് പകരം മെമു സര്‍വീസ് നടത്തും. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-കണ്ണൂര്‍ മേഖലയിലാണ് അണ്‍ റിസേര്‍വ്ഡ് എക്സ്പ്രസ്സ് സ്പെഷ്യല്‍ ട്രെയിനുകളുമായി മെമു സര്‍വിസ് നടത്തുക.

എക്സ്പ്രസ്സ് ട്രെയിനിന്റെ നിരക്കായിരിക്കും മെമുവിനും. കൂടാതെ ഞായറാഴ്ചകളില്‍ സര്‍വിസ് ഉണ്ടായിരിക്കില്ല.അണ്‍ റിസേര്‍വ്ഡ് ട്രെയിന്‍ സര്‍വീസുകള്‍ വേണമെന്ന യാത്രക്കാരുടെ നിരന്തരമുള്ള ആവശ്യത്തിനാണ് മെമു പരിഹാരമാകുന്നത് എന്നാല്‍ കോട്ടയം-കൊല്ലം, തിരുവനതപുരം-കൊല്ലം, പാലക്കാട് -എറണാകുളം എന്നീ റൂട്ടുകളില്‍ മെമു സര്‍വീസിന്റെ കാര്യത്തില്‍ ഇപ്പോളും നടപടിയുണ്ടായിട്ടില്ല.

കേരളത്തില്‍ മെമു സെര്‍വീസുകൾ പുനരാരംഭിക്കുന്നു

Advertisements

15 മുതല്‍ കൊല്ലം-ആലപ്പുഴ (3.30 – 5.45)

17 മുതല്‍ ആലപ്പുഴ -കൊല്ലം (17.20 -19.25)

15 മുതല്‍ ആലപ്പുഴ-എറണാകുളം (7.25 -9.00)

17 മുതല്‍ എറണാകുളം-ആലപ്പുഴ (15.40-17.15)

15 മുതല്‍ എറണാകുളം -ഷൊര്‍ണൂര്‍ (17 .35-20.50)

17 മുതല്‍ ഷൊര്‍ണൂര്‍-എറണാകുളം (3.30-6.50)

16 മുതല്‍ ഷൊര്‍ണൂര്‍-കണ്ണൂര്‍ (4.30-9.10)

16 മുതല്‍ കണ്ണൂര്‍-ഷൊര്‍ണൂര്‍(17.20-22.55)

Leave a Reply

Your email address will not be published. Required fields are marked *