KOYILANDY DIARY.COM

The Perfect News Portal

രാജ്യത്ത് ആദ്യമായി വനിതാ ഡയറക്ടറി തയ്യാറാക്കി കേരള വനിത കമ്മീഷന്‍

കോഴിക്കോട്: രാജ്യത്ത് ആദ്യമായി വനിതാ ഡയറക്ടറി തയ്യാറാക്കി കേരള വനിത കമ്മിഷന്‍. വനിതാ കമ്മിഷന്‍ രജത ജൂബിലി വര്‍ഷത്തില്‍ സ്ത്രീ സുരക്ഷാ ബോധവത്കരണത്തിൻ്റെ ഭാഗമായാണ് കേരള വിമന്‍സ് ഡയറക്ടറി തയ്യാറാക്കിയത്.

പ്രതിസന്ധി ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്ന ജനപ്രതിനിധികള്‍, നിയമം, പൊലീസ്, വിവിധ കമ്മിഷനുകള്‍, ഹോസ്റ്റലുകള്‍, ഗാര്‍ഹിക പീഡനമുണ്ടായാല്‍ ബന്ധപ്പെടാനുള്ള സ്ത്രീ സുരക്ഷാ ഓഫീസര്‍മാര്‍, ഓള്‍ഡേജ്‌ ഹോമുകള്‍, ഐസിഡിഎസിന്റെ വിവിധ ഓഫീസുകള്‍, പൊലീസ് സ്റ്റേഷനുകള്‍, സൈബര്‍, ജനമൈത്രി, എന്റെ കൂട്, തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ ഫോണ്‍ നമ്ബറുകളും ഇ-മെയില്‍ വിലാസവും അടങ്ങിയതാണ് ഡയറക്ടറി. രണ്ടാം പതിപ്പ് മാറ്റങ്ങളോടെ ജൂണില്‍ പ്രസിദ്ധീകരിക്കും. 

സ്ത്രീ സുരക്ഷയ്ക്കായുള്ള വിവിധ നിയമങ്ങള്‍ ക്രോഡീകരിച്ച്‌ ‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളും ശിക്ഷയും’ എന്ന കൈപ്പുസ്തകവും പ്രസിദ്ധീകരിച്ചു. ഗാര്‍ഹിക ഹിംസയ്‌ക്കെതിരായ നിയമം, സ്ത്രീധന നിരോധന നിയമം, പോക്‌സോ തുടങ്ങിയ നിരവധി നിയമങ്ങളുടെ പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതും സ്ത്രീ സംരക്ഷണ നിയമ രൂപീകരണത്തില്‍ നിര്‍ണായകമായ മേരി റോയ് കേസ്, വിശാഖാ കേസ് എന്നിവയുടെ വിധി ന്യായങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാര്‍ഹിക ഹിംസയ്‌ക്കെതിരെ പരിരക്ഷ നല്‍കേണ്ട വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ വിലാസവും ഫോണ്‍ നമ്ബറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisements

വനിതാ കമ്മിഷനില്‍ പരാതി നല്‍കാനൊരുങ്ങുമ്ബോള്‍ ഉണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കാനായി 22 പതിവുചോദ്യങ്ങള്‍’, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വനിതാ കമ്മിഷന്‍ നടപ്പാക്കിയ സ്ത്രീ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ എന്നീ ബ്രോഷറുകളും തയാറാക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍ സൗജന്യമായി ലഭിക്കും. വാര്‍ഡ് തല ജാഗ്രതാസമിതികള്‍, കുടുംബശ്രീ എന്നിവയിലൂടെ നടത്തിവരുന്ന സ്ത്രീ സംരക്ഷണ, നിയമ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിദ്ധീകരണങ്ങള്‍ കൂടുതല്‍ ശക്തിപകരും.

Share news

Leave a Reply

Your email address will not be published. Required fields are marked *