ബി.എസ്.പി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും അനുശോചനവും നടന്നു
കോഴിക്കോട്> ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത്തിനെ ആത്മഹത്യയിലേക്ക് നയിക്കുന്ന വിധം ആകലാലയത്തിലെ അംബേദ്ക്കര്‍ സ്റ്റുഡന്റ് അസ്സോസിയേഷന്‍ ഭാരവാഹികളെ കളളക്കേസില്‍ കുടുക്കി പീഡിപ്പിച്ച കേന്ദ്ര മന്ത്രിമാരേയും സര്‍വ്വകലാശാല വി.സിയേയും പുറ്തതാക്കുകയും അവര്‍ക്കെതിരെ നിയമനനടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബി.എസ്.പി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും അനുശോചനവും നടന്നു. ബി.എസ്.പി ജില്ലാ പ്രസിഡന്റ് കെ.ടി വാസു, ജില്ലാ സെക്രട്ടറി പി.സി ഗോപാലന്‍, സംസ്ഥാന കമ്മറ്റി അംഗം പ്രൊഫ: മുഹമ്മദ് അഷറഫ്, ജില്ലാ കമ്മറ്റി മെമ്പര്‍ കെ.പി വേലായുധന്‍, ഗഫൂര്‍ ഫറോക്ക് എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ പവിത്രന്‍, സുരേഷ് മലാപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.
