തെരുവ് വ്യാപാരം നിയന്ത്രിക്കുക: വ്യാപാരി വ്യവസായി സമിതി
ഉള്ള്യേരി : ധർണ നടത്തി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഉള്ള്യേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. തെരുവ് വ്യാപാരം നിയന്ത്രിക്കുക, ലൈസൻസ് ഫീസ് കുറയ്ക്കുക, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട വാടക കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന ധർണ എൽ ജെ ഡി മണ്ഡലം പ്രസിഡന്റ് എൻ നാരായണൻ കിടാവ് ഉദ്ഘാടനം ചെയ്തു. CK മൊയ്തീൻ കോയ അധ്യക്ഷതവഹിച്ചു. സിഎം സന്തോഷ് സ്വാഗതം പറഞ്ഞു. ഗംഗാധരൻ മാപ്പുറത്ത്, ഷമീർ പാലോളി, രാജേഷ് കൈരളി എന്നിവർ സംസാരിച്ചു.
