കൊയിലാണ്ടിയിൽ മൂന്ന് കടകളിൽ മോഷണം: നൈറ്റ് പെട്രോൾ ശക്തമാക്കണം- വ്യാപാരികൾ
കൊയിലാണ്ടി നഗരത്തിലെ വ്യാപാര സ്‌ഥാപനങ്ങളിൽ മോഷണം പതിവാകുന്നു. പഴയ RT ഓഫീസ് പരിസരത്തെ മൂന്ന് ഷോപ്പിലാണ് മോഷണ ശ്രമം നടന്നത് ടയർ വേൾഡ് (MRF ഷോറൂം), ടോപ് മോസ്റ്റ് ഫർണിച്ചർ, വി.ടി.എസ് വെജിറ്റബിൾ എന്നീ ഷോപ്പുകളിലാണ് കള്ളൻ കയറിയത്. ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.

എസ്.ഐ. എ യൂ. ജയപ്രകാശിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘo സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷണ ശ്രമം പതിവാകുന്നതിൽ വ്യാപാരികൾ ആശങ്ക രേഖപ്പെടുത്തി പോലീസിന്റെ രാത്രികാല നൈറ്റ് പെട്രോൾ ശക്ത മാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല യൂണിറ്റ് ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് കെ .എം .രാജീവൻ. അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി. ഇസ്മായിൽ, ജില്ലാ വൈസ് പ്രസിഡന്റ് മണിയോത് മൂസ്സ, വൈസ് പ്രസിഡന്റ് മാരായ എം. ശശീന്ദ്രൻ, റിയാസ് അബൂബക്കർ, ജലീൽ മൂസ്സ, ജെ.കെ. ഹാഷിം, ടി.പി. ഷഹീർ, സെക്രട്ടറിമാരായ. ടി.എ. സലാം. ഗിരീഷ് ഗിരികല, പി. ഷബീർ, വി.പി. ബഷീർ, സി.വി. മുജീബ്, എ.കെ .ഡി.എ പ്രസിഡണ്ട് സി.കെ. ലാലു, ശിഹാബ്, പ്രബീഷ് കുമാർ എന്നിവർ സംസാരിച്ചു.


