പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്ര മഹോല്‍സവം കൊടിയേറി
കൊയിലാണ്ടി: പയറ്റു വളപ്പില്‍ ശ്രീദേവി ക്ഷേത്ര മഹോല്‍സവത്തിന് ബുധനാഴ്ച രാത്രി കൊടിയേറി. തന്ത്രി പറവൂര്‍ രാകേഷ് തന്ത്രിയുടെയും മേല്‍ശാന്തി സി.പി.സുഖലാലന്‍ ശാന്തിയുടെയും കാര്‍മ്മിതക്വത്തിലായിരുന്നു കൊടിയേറ്റം. 21-ന് വൈകീട്ട് 6.30-ന് കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍,വിഷ്ണു പ്രസാദ് എന്നിവരുടെ ഇരട്ടതായമ്പക,നൃത്ത പരിപാടി. 22-ന് ചെറിയ വിളക്ക് ഉച്ചയക്ക് സമൂഹ സദ്യ,ഓട്ടന്‍ തുളളല്‍,വൈകീട്ട് പുഷ്പാഭിഷേകം,സംഗീത സന്ധ്യ, 23-ന് വലിയ വിളക്ക്, വൈകീട്ട് ഇളനീര്‍കുല വരവ്, സഹസ്ര ദീപ കാഴ്ച. 24-ന് താലപ്പൊലി, വൈകീട്ട് കുട്ടിച്ചാത്തന്‍ തിറ. 25-ന് ആറാട്ട്.
