KOYILANDY DIARY

The Perfect News Portal

തിരുപ്പതി: പുണ്യ നഗരം

പൂര്‍വ്വ ഘട്ടത്തിന്‍റെ താഴ്വാര ക്കുന്നിലെ ചിറ്റൂര്‍  ജില്ലയില്‍ ആണു ഇന്ത്യയുടെ പ്രസിദ്ധമായ ഒരു സാംസ്കാരിക നഗരമെന്നറിയപ്പെടുന്ന തിരുപ്പതി. പേരുകേട്ട തിരുപ്പതി ക്ഷേത്രത്തിനു സമീപമായത്തിനാല്‍ ഭക്ത ജനങ്ങളും വിനോദ സഞ്ചാരികളും ഒരു പോലെ സന്ദര്‍ ശിക്കുന്ന സ്ഥലമാണിത്. തിരുപ്പതി എന്ന വാക്കിന്റെ ഉത്ഭവം വ്യക്തമല്ലെങ്കിലും ഈ തമിഴ് പദം ‘തിരു'(ബഹുമാന്യനായ) എന്നും പതി, (ഭര്‍ ത്താവ്) എന്നും രണ്ടു വാക്കുകള്‍  ചേര്‍ ന്ന് രൂപപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. നഗര മദ്ധ്യത്തിനടുത്ത് കിടക്കുന്ന തിരുമലൈ കുന്നുകള്‍  ലോകത്തെ ഏറ്റവും പഴയ പാറ മലകളില്‍ രണ്ടാമതായി എണ്ണപ്പെടുന്നു. തിരുപ്പതി ക്ഷേത്രം ആര് പണിയിച്ചു എന്നതിന് രേഖകള്‍  ഒന്നുമില്ലെങ്കിലും എ.ഡി. നാലാം നൂറ്റാണ്ടു മുതല്‍ ക്ഷേത്രം പല ഭരണാ ധികാരികാരികളാല്‍ നിയന്ത്രിക്കപ്പെടുകയും പുതുക്കി പണിയിക്ക പ്പെടുകയും ചെയ്തിട്ടുണ്ട്. പതിനാലു-പതിനഞ്ച് നൂറ്റാണ്ടുകളിലെ മുസ്ലിം അധിനിവേശവും പിന്നീട് വന്ന ബ്രിട്ടീഷ് അധിനിവേശവും ക്ഷേത്രം അതിജീവിച്ചു. ഇത് ലോകത്തെ തന്നെ ഏറ്റവും സംരക്ഷിക്കപ്പെടുന്ന ഒരു ദേവാലയം ആണിപ്പോള്‍

1933-ല്‍ മദ്രാസ് നിയമ നിര്‍ മ്മാണ സഭ പാസ്സാക്കിയ ഒരു വകുപ്പനുസരിച്ച് ക്ഷേത്ര ഭരണം ഒരു കമ്മീഷന്‍ മുഖേന തിരുമല-തിരുപ്പതി ദേവസ്വം കമ്മിറ്റിയില്‍ നിക്ഷിപ്തമായി. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ഭൂസ്വത്തുക്കളുടെ ചുമതല വഹിക്കുന്നത് തിരുമല-തിരുപ്പതി ദേവസ്ഥാനം ആണ്. മത പരമായ കാര്യങ്ങള്‍ ക്ക് സഹായിക്കാന്‍ കമ്മിറ്റിക്ക് ഉപദേഷ്ടാക്കള്‍  ഉണ്ട്. മുന്‍പ് കോട്ടൂര്‍  അല്ലെങ്കില്‍ കെ.ടി. റോഡ്‌ ഇതിനടുത്തായിരുന്ന തിരുപ്പതി നഗരം ഇപ്പോള്‍  ഗോവിന്ദരാജക്ഷേത്രത്തിനു സമീപമാണ്. സമീപ പ്രദേശങ്ങളിലേക്കും വളര്‍ ന്നു നഗരത്തിന്റെ വ്യാപ്തി വര്‍ ദ്ധിച്ചിട്ടുണ്ട്.

മേളകളുടേയും ഉത്സവങ്ങളുടേയും നഗരം

തിരുപ്പതി വെറും ഒരു മത കേന്ദ്രമല്ല മറിച്ച് ശ്രേഷ്ഠമായ ഒരു സാംസ്കാരിക കേന്ദ്രമാണ്. മേളകള്‍ ക്കും ഉത്സവങ്ങള്‍ ക്കും പ്രദേശം കേള്‍ വി കേട്ടിരിക്കുന്നു.മേയ് മാസത്തില്‍ നടത്തപ്പെടുന്ന ഗംഗമ്മ ജാത്ര യാണ് പ്രസിദ്ധ്മായ ഒരു ഉത്സവം. ഈ ഉത്സവം അതിന്‍റെ അസാധാരണമായ അനുഷ്ഠാനത്തിന്‍റെ പേരിലാണ് അറിയപ്പെടുന്നത്.

Advertisements

ആഘോഷ സമയങ്ങളില്‍ ഭക്തര്‍  പ്രച്ഛന്ന വേഷത്തില്‍ അമ്പല പ്പരിസരത്തുള്ള  തെരുവുകളിലൂടെ നടക്കുന്നു. ദുഷ്ടതകളെ അകറ്റാന്‍ ഇത് കൊണ്ട് കഴിയുമെന്നാണ് വിശ്വാസം. ഇങ്ങനെ അലഞ്ഞതിനു ശേഷം അവര്‍  ചന്ദനം പൂശുകയും തലയില്‍ മുല്ലപ്പൂമാല അണിഞ്ഞു ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ജാത്ര അവസാനിക്കുന്നത് കളിമണ്ണ് കൊണ്ടുണ്ടാക്കിയ ദേവിയുടെ ബിംബം ഉടച്ചു കൊണ്ടാണ്. അടുത്തും അകലെയും നിന്നുമുള്ള ഭക്തര്‍  ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നു.

ബ്രഹ്മോത്സവം ആണ് തിരുപ്പതിയിലെ ഏറ്റവും പ്രധാനപ്പെട്ട വലിയ ഉത്സവം. വിജയ്‌ നഗര്‍  ഉത്സവം, ചന്ദ്രഗിരി കോട്ട
സംഘടിപ്പിക്കുന്ന രായലസീമ നൃത്തവും ഭക്ഷണ മേള തുടങ്ങിയവയാണ്. സന്ദര്‍ ശന യോഗ്യമായ മറ്റു സ്ഥലങ്ങള്‍  തിരുപ്പതി ക്ഷേത്രം പോലെയുള്ള ജനകീയആരാധനാലയങ്ങള്‍  കൂടാതെ, വരാഹ സ്വാമി ക്ഷേത്രം, വെങ്കടേശ്വര സ്വാമി ക്ഷേത്രം,പദ്മാവതി ക്ഷേത്രം,ഗോവിന്ദ രാജ ക്ഷേത്രം ശ്രീനിവാസ മംഗപുരം തുടങ്ങിയവയുണ്ട്.

അനേകം വിധത്തിലുള്ള ജന്തു-പക്ഷി മൃഗജാലങ്ങള്‍  ഉള്ള വെങ്കിടേശ്വര സുവോളോജിക്കല്‍ പാര്‍ ക്ക്, റോക്ക് ഗാര്‍ ഡന്‍ ശിലതോരണം എന്നിവയും സന്ദര്‍ ശിക്കാവുന്നവയാണ്. ഇവിടത്തെ പായസം, ലഡ്ഡു തുടങ്ങിയ വിശിഷ്ട മധുര  സാധനങ്ങള്‍  രുചിച്ചു നോക്കാതെ തിരുപ്പതി സന്ദര്‍ ശനം പൂര്‍ ത്തി യാവില്ല. ദാരു ശില്‍പ്പങ്ങള്‍ , മരപ്പാവകള്‍ , കലങ്കരി ചിത്രങ്ങള്‍ ,തഞ്ചാവൂര്‍  ഗോള്‍ ഡ്‌ ലീഫ് പെയിന്റിംഗ് തുടങ്ങിയവയും ചന്ദനപ്പാവകളും നിശ്ചയമായും കാണേണ്ടതുതന്നെ. തിരുപ്പതി യിലേക്കുള്ള യാത്ര പ്രയാസകരമല്ല. രെനിഗുണ്ട എയര്‍ പോര്‍ ട്ട് ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 15 കി, മീ ദൂരമേ തിരുപ്പതിയില്‍ നിന്നുള്ളൂ.

ഡല്‍ഹി, ബാംഗ്ലൂര്‍  , ഹൈദരാബാദ്, ചെന്നൈ, എന്നിവിടങ്ങളിലേക്ക് റെനി ഗുണ്ടയില്‍ നിന്ന്നേരിട്ട് വിമാന സര്‍ വ്വീസ് ഉണ്ട്. തിരുപ്പതി റയില്‍ വായ്‌ സ്റ്റേഷന്‍ ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.ബസ്സുകള്‍ , സര്‍ ക്കാര്‍  – സ്വകാര്യ സര്‍ വ്വീസുകള്‍  ബാംഗ്ലൂര്‍ , ഹൈദരാബാദ്, ചെന്നൈ, വിശാഗ്‌, എന്നിവിടങ്ങളിലേക്ക് എല്ലായ്പ്പോഴും ലഭിക്കുന്നു. ചെറിയ തുകക്ക് വാടക വാഹനങ്ങളില്‍ നഗരം ചുറ്റിക്കാ ണാനും അവസരം ഉണ്ട്.

കാലാവസ്ഥയും ഗതാഗത സൗകര്യങ്ങളും

ഡിസംബര്‍  ഫെബ്രുവരി വരെയുള്ള ശീതകാലമാണ് തിരുപ്പതി സന്ദര്‍ ശന ത്തിനു പറ്റിയ കാലാവസ്ഥ.വേനല്‍ക്കാലത്ത് കഠിന  അനുഭവപ്പെടുന്നതിനാല്‍ സന്ദര്‍ ശനത്തിനു അനുകൂലമല്ല . വേനല്‍ കഴിഞ്ഞെത്തുന്ന മഴക്കാലം തിരുപ്പതിയുടെ ഭംഗി വര്‍ ദ്ധിപ്പിക്കുന്നു. അടിസ്ഥാനപരമായി തിരുപ്പതി ഒരു ക്ഷേത്ര നഗരവും പുണ്യ സ്ഥലവുമായി കണക്കാക്കപ്പെടുന്നത് കൊണ്ട് സഞ്ചാരികള്‍  ഓര്‍ മ്മയില്‍ വക്കേണ്ട ചില കാര്യങ്ങള്‍  ഉണ്ട്. ഔചിത്യ പൂര്‍ വ്വമുള്ള വസ്ത്ര ധരിക്കാന്‍ ശ്രദ്ധിക്കണം.

തൊപ്പികള്‍  , തലേക്കെട്ടുകള്‍  മുതലായവ ഒഴിവാക്കുക. ദൈവത്തിന്റെ ശിരസ്സില്‍ ചൂടാനുപയോഗിക്കെണ്ടാതാണ് പൂക്കള്‍  സങ്കല്പം ഉള്ളത് കൊണ്ട് തലയില്‍ പൂ ചൂടി നടക്കാതിരിക്കുക. സസ്യാഹാരം മാത്രം കഴിക്കുക, മദ്യം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്; കാരണം മദ്യം കഴിക്കുന്നത്‌ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല ഇവിടെ. ഫോണ്‍, ക്യാമറ തുടങ്ങിയവ അനുവദിക്കില്ല. വിനോദ സഞ്ചാരത്തിലും പ്രദേശത്തിന്റെ സാംസ്കാരിക വും മതപരവുമായ കാര്യങ്ങള്‍  അറിയാന്‍ താല്‍പ്പര്യം ഉള്ളവരും തീര്‍ ച്ചയായും തിരുപ്പതി സന്ദര്‍ ശിച്ചിരിക്കണം