KOYILANDY DIARY.COM

The Perfect News Portal

ദേശീയപാത വികസനം നഷ്ടപരിഹാര തുക മുൻകൂർ നൽകണം: വ്യാപാരികൾ

കൊയിലാണ്ടി: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കളക്ടർ സാമ്പശിവറാവു വ്യാപാരികളുമായി ചർച്ച നടത്തി. നേഷണൽ ഹൈവേ തിരുവങ്ങൂർ  മുതൽ മൂരാട് വരെ ഒഴിപ്പിക്കൽ നടപടി പുരോഗമിച്ച് വരുന്ന സാഹചര്യത്തിലാണ് ചർച്ച നടന്നത്. സർക്കാർ പ്രഖ്യാപിച്ച നഷ്ട പരിഹാര തുക മുൻകൂറായി ലഭിച്ചാൽ മാത്രമേ കച്ചവട സ്ഥാപനങ്ങൾ ഒഴിഞ്ഞു കൊടുക്കുകയുള്ളു എന്ന് കളക്ടർ സാമ്പശിവറാവുമായുള്ള  ഓൺലൈൻ ചർച്ചയിൽ വ്യാപാരികൾ ആവശ്യപെട്ടു.

വ്യാപാരികൾ വികസനത്തിന് എതിരല്ല എന്നാൽ  നാല്പതും അമ്പതും വർഷത്തിലധികമായി കച്ചവടം ചെയ്ത് ഉപജീവനം നടത്തുന്ന വളരെ ചെറിയ കച്ചവടക്കാരാണ് ഞങ്ങെളെന്നും ഇവർ കളക്ടറെ ഓർമപെടുത്തി. കേരള വ്യപാരി വ്യവസായി ഏകോപന സമിതി  കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട്‌ ഇ. കെ സുകുമാരൻ,  ജനറൽ സെക്രട്ടറി ടി. പി ഇസ്മായിൽ, സുകേഷ് എന്നിവർ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *