KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരില്‍ പോലീസ് ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേര്‍ക്ക് ബോംബാക്രമണം

പയ്യന്നൂര്‍> കണ്ണൂര്‍ പയ്യന്നൂരില്‍ പോലീസ് ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേര്‍ക്ക് ബോംബാക്രമണം. സിഐ സി കെ മണി, എസ്ഐ വിപിന്‍ എന്നിവരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്.ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം.  ക്വാര്‍ട്ടേഴ്‌സിന്റെ വാതിലുകളും ചുവരുകളും തകര്‍ന്നു. സിഐയുശട വീട്ടിലേക്ക് രണ്ട് ബോംബുകള്‍ എറിഞ്ഞു.  വീടിന്റെ ചുവരില്‍ ഭീഷണി സന്ദേശം പതിച്ചശേഷമാണ് അക്രമിസംഘം ബോംബെറിഞ്ഞത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!